0%

Chapter Title : മരുപ്പച്ച 2 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.8K

കഴിഞ്ഞ രാത്രിയെക്കുറിച്ച് ആയിരുന്നു..... കണ്ണുകള്‍ അടച്ചിരുന്നു ചിന്തിക്കുന്ന അയാളുടെ ചുണ്ടിലൂടെ ഇടയ്ക്ക് ചെറിയ മന്ദഹാസം വിടരുന്നുണ്ടായിരുന്നു.....

വൈകുന്നേരം ഏഴു മണിയോടെ അയാള്‍ വീട്ടില്‍ തിരികെ എത്തി..... അയാളുടെ കാല്‍പെരുമാറ്റം കേട്ട ഉടന്‍ ആതിര വന്നു കതക് തുറന്നു..... അവള്‍, ഒരു മിഡിയും ടോപ്പുമാണ് ധരിച്ചിരുന്നത്.... അയാള്‍ അകത്തേയ്ക്ക് കടന്ന ഉടന്‍ അവള്‍ അയാളുടെ കൈയ്യിലിരുന്ന ബാഗ് വാങ്ങി, അതിലിരുന്ന ചോറ് പാത്രം എടുത്തിട്ടു ബാഗ് തിരികെ കൊടുത്തു..... അയാള്‍, അതും വാങ്ങി നേരെ ഭാര്യയുടെ മുറിയിലേയ്ക്ക് പോയി..... അഞ്ചു മിനിറ്റോളം അവിടെ ചിലവഴിച്ചിട്ടു അയാളുടെ മുറിയിലേക്ക് പോയി..... അപ്പോഴേയ്ക്കും അവള്‍, അയാള്‍ക്ക് ഒരു കപ്പു ചായയുമായി എത്തി.....

“നീ അത് അവിടെ വച്ചിട്ട് പോ.... എനിക്ക് വേഷം മാറണം.....”

“ഓ...! വേഷം മാറുന്നതിനു ഞാന്‍ ഇവിടെ നിന്നാലെന്താ കുഴപ്പം?”

“എടീ, ആണുങ്ങള്‍ വേഷം മാറുന്നിടത്ത് ഒരു ചെറുപ്പക്കാരി പെണ്ണ് നോക്കി നിന്നാല്‍ ശരിയാവില്ല.”

“പിന്നേ! ഞാനെങ്ങും പോകുന്നില്ല! ചേട്ടനങ്ങോട്ടു ഡ്രസ്സ്‌ മാറ്....”

ഒടുവില്‍, ഗത്യന്തരമില്ലാതെ അയാള്‍, അവളുടെ മുന്നില്‍ വച്ചു തന്നെ വസ്ത്രങ്ങളെല്ലാം മാറിയിട്ട് ഒരു ലുങ്കി എടുത്ത് ഉടുത്തുകൊണ്ട് ചായ വാങ്ങി കുടിച്ചു..... പകുതി ചായ കുടിച്ചിട്ട് അയാള്‍ കപ്പ് തിരികെ കൊടുത്തു..... അതില്‍ ബാക്കിയിരുന്ന ചായ, അവിടെ, അയാളുടെ മുന്നില്‍വച്ചു തന്നെ അവള്‍ മൊത്തി കുടിച്ചു..... അയാള്‍, തോര്‍ത്തും എടുത്ത് കുളിക്കാന്‍ കയറിയപ്പോള്‍, അവള്‍ കപ്പുമായി തിരികെ പോയി.... പിന്നെ പതിവ് പോലെ സമയം കടന്നുപോയി..... എട്ടു മണിയോടെ അവള്‍, അയാളുടെ ഭാര്യക്ക് ആഹാരവും, മരുന്നുമൊക്കെ കൊടുത്ത് അവരെ കിടത്തി.....

പിന്നെ അവള്‍ വന്നു

💬 Comments

View all comments