0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 926

അഞ്ഞൂറിന് അടുത്തായാണ് റാങ്ക്. അതുകൊണ്ട് തന്നെ മെറിറ്റില്‍ തന്നെ അഡ്മിഷന്‍ കിട്ടുമെന്ന് ഉറപ്പായി. അവള്‍ ഇപ്പോഴും ഇടയ്ക്കൊക്കെ വരുകയും, രണ്ടു ദിവസം അവിടെ നിന്നു അര്‍മാദിച്ചു പോകും. ആരതിയുടെ അഡ്മിഷന്‍ ആയി. അവരുടെ വീട്ടില്‍ നിന്നും ഒരു ബസ്സില്‍ കയറി പോകാന്‍ തക്ക അകലേ ഒരു ഗവ: കോളേജിലാണ് അഡ്മിഷന്‍ ആയതു.... അതിനു ആവശ്യമായ തുക അയാള്‍ തന്നെ കൊടുത്തു. അവള്‍, അമ്മയും അനിയത്തിയുമായി പോയി ജോയിന്‍ ചെയ്തു.

അയാളുടെ മകന്‍ എല്ലാ മാസവും അമ്മയെ കാണാനായി വരുകയും, മൂന്നോ നാലോ ദിവസം നിന്നിട്ട് പോകുകയും ചെയ്യുമായിരുന്നു. അവന്‍, ആതിരയെ ചേച്ചി എന്നാണു വിളിക്കുന്നത്‌.. അങ്ങനെയിരിക്കെ അയാളുടെ മകന്‍ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം, അവന്‍റെ അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ടീച്ചര്‍, അവരുടെ മകളുമായി വന്നു. അവര്‍ വന്നപ്പോള്‍, അയാള്‍ അവിടെ ഉണ്ടായിരുന്നില്ല... എന്തോ ആവശ്യത്തിനായി പുറത്തേയ്ക്ക് പോയിരുന്നു. അവര്‍ വന്നപാടെ, കൂട്ടുകാരിയെ കാണാനായി മുറിയിലേയ്ക്ക് പോയി. ആതിരയും അവരോടൊപ്പം മുറിയിലേയ്ക്ക് പോയി. കുറച്ചുസമയം രോഗിയുമായി സൗഹൃദം പങ്കിട്ടു. അവര്‍ തുടരെ തുടരെ ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നെങ്കിലും, അതിനൊക്കെ ഉത്തരം നല്കിയത് ആതിര ആയിരുന്നു. അപ്പോഴെല്ലാം കട്ടിലില്‍ നിശ്ചലയായി കിടന്ന രോഗിയുടെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും പുറത്ത് പോയിരുന്ന ഗൃഹനാഥന്‍ തിരികെ എത്തി. അല്പം ലോഹ്യവും രോഗവിവരങ്ങളും ഒക്കെ പറഞ്ഞുകഴിഞ്ഞു അവര്‍ ഹാളിലേയ്ക്ക് വന്നിരുന്നു. ഈ സമയമൊക്കെയും അയാളുടെ മകന്‍, മുകളിലെ അവന്‍റെ മുറിയില്‍ ജോലിയില്‍ ആയിരുന്നു. അപ്പോഴാണ്‌ ആ സ്ത്രീ, അവരുടെ വരവിന്‍റെ ഉദ്ദേശം പറഞ്ഞത്.

“സാറേ, മോന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞാണു ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്ക് അയാളുടെ ഒരു സഹായം വേണം.”

“എന്ത് സഹായം?”

“അത്.... എന്‍റെ മോള്‍ക്ക്, ഇവിടുത്തെ മോന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ജോലി കിട്ടി. അടുത്തമാസം ഒന്നിന് അവിടെ റിപ്പോര്‍ട്ട് ചെയ്യണം.”

“അത് നന്നായി. ഞാന്‍ മോനെ വിളിക്കാം.”

അങ്ങനെ അയാള്‍ അവിടെ ഇരുന്നുകൊണ്ട് തന്നെ അവനെ വിളിച്ചു... അവന്‍ വിളിയും കേട്ടു.

“മോനേ, നിന്നെക്കാണാന്‍ ഇവിടെ ഒരാള്‍ വന്നിരിക്കുന്നു. നീ ഒന്ന് ഇങ്ങോട്ട് വാ....”

“ദാ

💬 Comments

View all comments