0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 927

വരുന്നച്ഛാ.”

അത് പറഞ്ഞുകൊണ്ട് അയാള്‍ താഴേയ്ക്ക് ഇറങ്ങി വന്നു.

അത് കണ്ട ടീച്ചര്‍ അവനോടു സംസാരിച്ചു....

“മോന് ഞങ്ങളെ അറിയാമോ?”

“അതെന്താ വത്സല ടീച്ചറിനെ അറിയാത്തത്..... മുമ്പ് അമ്മയുടെ കൂടെ ഇവിടെ വന്നു കണ്ടിട്ടുണ്ട്...”

“ഇത് എന്‍റെ മോളാണ്. പേര് അഹല്യ. ഇവള്‍ക്ക് കാമ്പസ് സെലക്ഷനില്‍ നിങ്ങളുടെ കമ്പനിയില്‍ ജോലി കിട്ടിയിട്ടുണ്ട്....

“എനിക്കറിയാം ഇയാളെ. എന്‍റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നല്ലോ. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്റ് ആയിരുന്നതുകൊണ്ട് അറിയാം.”

“മോനേ, ഇവള്‍ക്ക് നിങ്ങളുടെ കമ്പനിയില്‍ സെലക്ഷന്‍ ആയി. അടുത്ത ഒന്നിനു അവിടെ ജോയിന്‍ ചെയ്യണം. കഴിഞ്ഞ ദിവസമാണ് കാള്‍ ലറ്റര്‍ കിട്ടിയത്. അവിടെ ദേവേട്ടന്(ദേവദാസ്) നല്ല സുഖമില്ല അത്രയും ദൂരം സഞ്ചരിക്കാന്‍. പിന്നെ ഇളയ മോനാണ് ഉള്ളത് അവനു അതൊന്നും അറിയില്ല. അതുകൊണ്ട് മോന്‍ പറ്റുമെങ്കില്‍ അവളെ ഒന്ന് കൂട്ടിക്കൊണ്ടുപോയി വേണ്ട സഹായം ചെയ്തു കൊടുക്കണം.”

“ആന്റീ, ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു പോകും. പിന്നെ അടുത്ത മാസമേ തിരികെ വരൂ....”

അത് കേട്ട അവന്‍റെ അച്ഛന്‍ തടസ്സം പറഞ്ഞു..... “മോനേ ഇങ്ങനെ ഒരു സാഹചര്യമല്ലേ... നീ പോയിട്ട്, ഒന്നാം തീയതിക്ക് മുന്നേ വന്നു മോളെകൂടി കൂട്ടി പോയാല്‍ മതി.”

“ശരി അച്ഛാ.... ഒന്നാം തീയതി ബുധനാഴ്ച അല്ലേ. ഞാന്‍ ശനിയാഴ്ച രാവിലെ വന്നിട്ട്, ഞായറാഴ്ച വൈകിട്ടലത്തെ വണ്ടിയില്‍ പോകാം. തിങ്കളും, ചൊവ്വയും അവിടെ വെറുതേ നില്‍ക്കണം. അല്ലെങ്കില്‍ വേണമെങ്കില്‍ കമ്പനിയില്‍ വന്നു വെറുതേ എല്ലാം കണ്ടു പരിചയപ്പെടാം.”

“അത് മതി മോനേ.... അവളുടെ അമ്മ പറഞ്ഞു.”

അത് കേട്ട അച്ഛന്‍ ഇടപെട്ടു: “മോനേ അവള്‍ക്ക് താമസ സൌകര്യമൊക്കെ ശരിയാക്കണ്ടേ? അതൊക്കെ എങ്ങനെയാ?”

“അച്ഛാ, ഒരാഴ്ച വേണമെങ്കില്‍ കമ്പനി വക ഗസ്റ്റ് ഹൌസില്‍ താമസിക്കാം. അതിനിടെ വേറെ താമസസ്ഥലം കണ്ടുപിടിച്ചാല്‍ മതി.”

“അതിന്‍റെ കാര്യമില്ലല്ലോ..... നീ ഇപ്പോള്‍ പോയിട്ട് നിങ്ങളുടെ കമ്പനിയിലുള്ള സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലിലെങ്ങാണം സൌകര്യപ്പെടുത്തന്‍ പറ്റുമോന്നു നോക്ക്.”

“ഞാന്‍ നോക്കാം അച്ഛാ. കുറച്ചുപേര് അവിടെ ഒരു വീട് എടുത്തു താമസിക്കുന്നുണ്ട്. അവിടെ പറ്റുമോ എന്ന് നോക്കാം. ഹോസ്റ്റലിനെക്കാള്‍ അതായിരിക്കും സൗകര്യം. സ്വന്തമായി ആഹാരം ഉണ്ടാക്കണമെന്ന് മാത്രം.”

“ഒറ്റയ്ക്ക് ഒറ്റയ്ക്ക്

💬 Comments

View all comments