0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 928

ആണോ പാചകം? “

“അല്ല ആന്റീ.... എല്ലാരും കൂടി ചെയ്യണം. ജോലിക്കാരൊന്നും ഇല്ല.”

“അതിനെന്താ? അതൊക്കെ അവള്‍ ചെയ്തുകൊള്ളും.”

അവന്‍, അപ്പോള്‍ തന്നെ ആരെയോ വിളിച്ചു വിവരങ്ങള്‍ തിരക്കി.... അപ്പോള്‍ തന്നെ അത് ശരിയാക്കി. അവര്‍ക്ക് അത്രയും ആയപ്പോഴേയ്ക്കും ആശ്വാസമായി. ഇത്രയും ഒക്കെ സംഭവിച്ചിട്ടും ആ കുട്ടി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനിടെ, ആതിര പോയി ചായുണ്ടാക്കി കൊണ്ടുവന്നു എല്ലാവര്‍ക്കും കൊടുത്തു. പിന്നെയും കുറച്ചു സമയം എല്ലാവരും സംസാരിച്ചിരുന്നിട്ടു അവര്‍ തിരികെ പോയി. രണ്ടു ദിവസം കഴിഞ്ഞു അവനും തിരികെ പോയി. പിന്നെ പതിവുപോലെ കാര്യങ്ങളൊക്കെ നടന്നുപോയി.

അങ്ങനെയിരിക്കെ, പറഞ്ഞിരുന്നതുപോലെ തന്നെ ശനിയാഴ്ച അവന്‍ വന്നു. ഞായറാഴ്ച വൈകുന്നേരം കൊച്ചുവേളി ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ അവര്‍ പോയി. അവന്‍റെ അച്ഛനാണ് അവരെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടത്. അവളുടെ അമ്മയും അനിയനും ഒപ്പം ഉണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഒന്നിച്ചു അവന്‍ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ജോലിക്ക് ആദ്യമായി ജോയിന്‍ ചെയ്യാന്‍ പോകുന്നതുകൊണ്ട്‌ അവളുടെ ടിക്കറ്റ് ചാര്‍ജ് കമ്പനി നല്കും . ടൂ ടയര്‍ എ . സി. യിലാണ് യാത്ര. അവര്‍ക്ക് മുകളിലും താഴെയുമായി ആണ് ബര്‍ത്ത് കിട്ടിയത്. അവളെ മുകളില്‍ കിടത്തുന്നതാണ് സേഫ് എന്നുള്ളതുകൊണ്ട് അവള്‍ക്ക് അപ്പര്‍ ബര്‍ത്ത് കൊടുത്തു. ഭക്ഷണം കഴിക്കുന്നത്‌ വരെ അവര്‍ സംസാരിച്ചു ഇരുന്നു. അവള്‍ അത്ര വലിയ സംസാരപ്രിയ ആണെന്ന് തോന്നിയില്ല. വളരെ ചുരുങ്ങിയ വാക്കുകളില്‍, അവന്‍ ചോദിക്കുന്നതിനു മാത്രം മറുപടി നല്‍കും... അത്രയേ ഉള്ളൂ.....

രാത്രി എട്ടു മണിയോടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു അവര്‍ ഉറങ്ങാന്‍ കിടന്നു. അടുത്തദിവസം രാവിലെ എട്ടു മണിയോടെ ട്രെയിന്‍ ബാംഗ്ലൂര്‍ cantonment സ്റ്റേഷനില്‍ എത്തി. അവിടെ നിന്നും ഒരു യൂബര്‍ വിളിച്ചു അതില്‍ പോയി. അവള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്ന വീട്ടിലെത്തി അവര്‍ ഇറങ്ങിയിട്ട് വണ്ടി പറഞ്ഞുവിട്ടു. അവനു താമസസ്ഥലത്തേയ്ക്ക് അവിടെ നിന്നും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ.... അകത്തു പോയി അവളെ അവിടെ ആക്കി, എല്ലാവരെയും പരിചയപ്പെടുത്തി.... അവിടെയുള്ള അഞ്ചു സ്ത്രീകളില്‍ മൂന്നു മലയാളികളും, ഒരു കന്നടക്കാരിയും, ഒരു തമിഴത്തിയുമാണ്

💬 Comments

View all comments