Chapter Title : മരുപ്പച്ച 3 [പ്രസാദ്]
ഉള്ളത്. ഇവളെയും കൂട്ടി അവിടെ ആറു പേരായി. അത് കഴിഞ്ഞു അവന്‍, അവന്‍റെ താമസസ്ഥലത്തേയ്ക്ക് പോയി.
പിന്നെ അവിടെ സാധാരണ പോലെ കാര്യങ്ങള്‍ നീങ്ങി. അന്ന് അവള്‍, മറ്റുള്ള കുട്ടികള്‍ക്കൊപ്പം ഓഫീസില്‍ എത്തി... എല്ലാവരെയും പരിചയപ്പെട്ടു. അവള്‍ക്ക് അന്ന് തന്നെ ജോലി ചെയ്യാനുള്ള ക്യാബിന്‍ സൌകര്യങ്ങളൊക്കെ ശരിയാക്കി കൊടുത്തു.... അവളുടെ ഗ്രൂപ്പ് ലീഡര്‍ക്കൊപ്പം രണ്ടു ദിവസം കൊണ്ട് അവള്‍ ജോലിയുടെ സ്വഭാവമൊക്കെ മനസ്സിലാക്കി. ബുധനാഴ്ച അവള്‍ ജോലിയില്‍ പ്രവേശിച്ചു...... അങ്ങനെ ബാംഗ്ലൂര്‍ ദിവസങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. അഹല്യ, ആദ്യമൊക്കെ അവനെ കാണുമ്പോള്‍ ചെറിയ പുഞ്ചിരി മാത്രമായിരുന്നു..... പിന്നെ ചെറിയ നാട്ടുവിശേഷങ്ങളും പറയാന്‍ തുടങ്ങി.... അങ്ങനെ പതുക്കെ അവള്‍, അവനെ തന്‍റെ ഒരു ലോക്കല്‍ ഗാഡിയന്‍ ആയി അംഗീകരിച്ചു..... പക്ഷേ, അത് അതിരുവിട്ട ഒരു മേഖലയിലേയ്ക്ക് വളര്‍ന്നില്ല. രണ്ടുപേരുടെയും മനസ്സില്‍ ഒരു റൊമാന്‍സ് ഒന്നും തോന്നിയിരുന്നില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി.....
ആ ദിവസങ്ങളില്‍ ഒന്നിലാണ് ബാലചന്ദ്രന്‍റെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിയ അടുത്ത ഒരു ദുരന്തം സംഭവിക്കുന്നത്.....
സാധാരണ പോലെ ബാലചന്ദ്രന്‍റെ ജീവിതം സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം ബാലചന്ദ്രന്‍ ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് ആതിരയുടെ നിലവിളിയോടെ ഒരു ഫോണ്‍വിളി എത്തുന്നത്.....
“മാമാ, അമ്മയ്ക്ക് നല്ല സുഖമില്ല. ഭയങ്കരമായി വെപ്രാളം കാണിക്കുന്നു....”
“എടീ, നീയും ശാരദയും കൂടി പെട്ടെന്ന് അവളെ അടുത്ത ആശുപത്രിയില്‍ എത്തിക്ക്. ഞാന്‍ അപ്പോഴേയ്ക്കും അങ്ങെത്താം.”
ഉടന്‍ തന്നെ അയാള്‍ ഓഫീസില്‍ വിവരം പറഞ്ഞിട്ട്, ഒരു ആട്ടോയില്‍ കയറി ആശുപത്രിയില്‍ എത്തി. അത് സാമാന്യം നല്ല സൌകര്യങ്ങളൊക്കെ ഉള്ള ഒരു ആശുപത്രി ആയിരുന്നു.... ആതിരയും ശാരദയും കൂടി അവരെ എടുത്തു കാറില്‍ കയറ്റി പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു.... അയാള്‍ അവിടെ എത്തുമ്പോഴേയ്ക്കും, അവരെ പരിശോധനയ്ക്ക് ശേഷം I. C. U. വില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞിരുന്നു. അവര്‍, ഐ. സി. യു. വിനു മുന്നില്‍ കാത്തുനിന്നു..... കുറച്ചു കഴിഞ്ഞപ്പോള്‍, ഡോക്ടര്‍ പുറത്ത് വന്നു..... ഉടന്‍ ബാലചന്ദ്രന്‍ ഡോക്ടറുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. ഡോക്ടര്‍, അയാളെയും കൂട്ടി തന്‍റെ ക്യാബിനിലേയ്ക്ക് പോയി.
റൂമില്‍ ഇരുന്നു അവര്‍
💬 Comments
View all comments