0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 934

സംസാരിച്ചു..... പഴയ രോഗവിവരങ്ങളൊക്കെ ഡോക്ടര്‍ അയാളോട് ചോദിച്ചറിഞ്ഞു. പിന്നെ ഇപ്പോഴത്തെ അവസ്ഥ ഡോക്ടര്‍ അയാളോട് വിശദീകരിച്ചു..... ഇപ്പോള്‍, നല്ല ഒരു കടുത്ത ഹൃദയാഘാതം ഉണ്ടായതാണെന്നും, ഇപ്പോള്‍ ഒന്നും പറയാന്‍ ആവാത്ത സ്ഥിതി ആണെന്നും, 24 മണിക്കൂറിനു ശേഷമേ വ്യക്തമായ ഒരു അഭിപ്രായം പറയാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു.... അയാള്‍, വിഷണ്ണനായിട്ടാണ് തിരികെ എത്തിയത്. ആതിരയും, ശാരദയും വിവരം തിരക്കി.... അയാള്‍ ഡോക്ടര്‍ പറഞ്ഞ എല്ലാ വിവരങ്ങളും അവരെ ധരിപ്പിച്ചു. എല്ലാരുടെയും മുഖം വാടിയിരുന്നു. കുറച്ചു കഴിഞ്ഞു അവര്‍ പുറത്ത് പോയി ഭക്ഷണവും കഴിച്ചിട്ട്, ശാരദയെ അവരുടെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു..... ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു വിട്ടു.... പിന്നെ അയാള്‍ പോയി അവിടെ ഒരു മുറി ഏര്‍പ്പാടാക്കി. icu വിലുള്ള രോഗിയുടെ ബൈ-സ്റ്റാന്‍ഡര്‍ക്ക് മുറി കിട്ടും. അങ്ങനെ അവര്‍ ആ മുറിയിലേയ്ക്ക് പോയി. കുറച്ചു സമയം വിശ്രമിച്ചിട്ട്, എല്ലാവരുടെയും ഡ്രസ്സ്‌ എടുക്കാന്‍ ആയിട്ട് അയാള്‍, അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു.

പതിവ് കലാപരിപാടികളൊന്നും നടത്താവുന്ന മൂഡിലായിരുന്നില്ല അവര്‍. അവള്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെത്തി.... വൈകുന്നേരം ഗ്ലാസ്സ് ജനാലയിലൂടെ അവര്‍ക്ക് രോഗിയെ കാണാന്‍ കഴിഞ്ഞു. നെഞ്ചിലൊക്കെ ഇ.സി.ജി. യുടെ വയറുകളും, മൂക്കിലൂടെ ഓക്സിജന്‍ പൈപ്പും, കൈയ്യിലൂടെ ട്രിപ്പ് കൊടുക്കുന്ന ട്യൂബുകളും ഒക്കെയായി കിടക്കുന്നു.... സമയം കഴിഞ്ഞപ്പോള്‍ ജനാല അടച്ചു.... അവര്‍ കുറെ നേരം കൂടി ഐ. സി. യു. വിനു മുന്നിലുള്ള കസേരയില്‍ ഇരുന്നു... പിന്നെ മുറിയിലേയ്ക്ക് മടങ്ങി. രോഗിക്കുള്ള മരുന്നുകളൊക്കെ അവിടെ തന്നെ സപ്ലൈയ് ചെയ്യുമായിരുന്നു... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. ഇടയ്ക്കൊക്കെ അയാളുടെ സഹപ്രവര്‍ത്തകര്‍ അയാളെ വിളിച്ചു രോഗിയുടെ വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു....

ഏഴു മണി കഴിഞ്ഞപ്പോള്‍ അവര്‍ കാന്റീനില്‍ പോയി ഭക്ഷണം കഴിച്ചു തിരികെ എത്തി.... പിന്നെ പരസ്പരം ഉരിയാടല്‍ പോലും ഇല്ലാതെ ഇരുന്നും, നടന്നും സമയം കഴിച്ചു. പത്ത് മണിയോടെ അവര്‍ ആ മുറിയുടെ രണ്ടു വശങ്ങളിലായി ഉണ്ടായിരുന്ന രണ്ടു കട്ടിലുകളില്‍ കിടന്നു. (ഒന്ന് രോഗിക്കുള്ളതും, മറ്റൊന്ന് കൂട്ടിരുപ്പ് കാര്‍ക്കുള്ളതും) കിടന്നെങ്കിലും അയാള്‍ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവള്‍ കുറച്ചുസമയം തിരിഞ്ഞും മറിഞ്ഞും

💬 Comments

View all comments