Chapter Title : മരുപ്പച്ച 3 [പ്രസാദ്]
കിടന്നു എപ്പോഴോ ഉറങ്ങി.... അയാള്‍, ചെറുതായി മയങ്ങിയെങ്കിലും ഇടയ്ക്ക് ഞെട്ടി ഉണരും..... അങ്ങനെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.... അന്നത്തെ പകല്‍, പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലാതെ കടന്നുപോയി..... അന്ന് അയാള്‍ മകനെ വിളിച്ചു വിവരം പറഞ്ഞു..... അന്ന് വൈകുന്നേരം തന്നെ അവന്‍ ബസ്സ് കയറി അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍ എത്തി....
മൂന്നാം ദിവസം വൈകുന്നേരം അവര്‍ മരണമടഞ്ഞു. ശരീരം വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചു.... അടുത്ത ദിവസം സംസ്കാരം നടന്നു.... ആതിര അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞത് പ്രകാരം, അവളുടെ അമ്മയും, അനിയത്തിമാരും രാവിലെ തന്നെ എത്തിയിരുന്നു. അയാളുടെ സഹപ്രവര്‍ത്തകരും സംസ്കാര ചടങ്ങിനു ഉണ്ടായിരുന്നു.... വ്യാഴാഴ്ച ആയിരുന്നു മരണം. വെള്ളിയാഴ്ച ശവസംസ്കാരം. ശനിയാഴ്ചയും കഴിഞ്ഞു ഞായറാഴ്ച ആതിരയുടെ അമ്മയും അനിയത്തിമാരും കൂടി ആതിരയെ തിരികെ കൊണ്ടുപോകാന്‍ തയ്യാറായി. പക്ഷേ, മരണാനന്തര ചടങ്ങുകളൊക്കെ കഴിയുന്നതുവരെ ആതിര അവിടെ തുടരട്ടെ എന്ന് മകന്‍ നിര്‍ബ്ബന്ധമായി പറഞ്ഞതുകൊണ്ട് ആതിരയെ അവര്‍ കൂട്ടാതെ തന്നെ ഞായറാഴ്ച തിരികെ പോയി. അവന്‍റെ അച്ഛന്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. അഞ്ചിന്‍റെ അന്ന് സഞ്ചയനം കഴിഞ്ഞു മകന്‍ തിരികെ പോയി..... പോകുന്നതിനു മുന്നേ, അവന്‍, ആതിരയുമായി സംസാരിച്ചിരുന്നു. പക്ഷേ, അവള്‍ തിരികെ പോകണമെന്ന പിടിവാശിയിലായിരുന്നു.
“മോനേ, ഞാനും മാമനും മാത്രമായി ഇവിടെ നില്‍ക്കുന്നത് ശരിയല്ല.... നാട്ടുകാരെന്തു പറയും?”
“ചേച്ചീ, എന്‍റെ അച്ഛനെ ഒറ്റയ്ക്കാക്കി ചേച്ചിക്ക് പോകാന്‍ പറ്റുമോ?”
“മോനേ ഞാന്‍ പോയല്ലേ പറ്റൂ.... അല്ലാതെ എന്ത് പറഞ്ഞു ഞാന്‍ ഇവിടെ നില്‍ക്കും?”
“അതൊക്കെ ഞാന്‍ പോയിട്ട് വന്നിട്ട് സംസാരിക്കാം. 16 നു പുലകുളി ഉണ്ടല്ലോ അതിനു മുന്നേ ഞാന്‍ വരും. അപ്പോള്‍ നമുക്ക് വിശദമായി സംസാരിച്ചു തീരുമാനമെടുക്കാം.”
അങ്ങനെ അവന്‍ തിരികെ പോയി.... അയാള്‍ ഒരു മാസത്തേയ്ക്ക് അവധി എടുത്തിരുന്നു. വീണ്ടും അവിടെ വീട്ടില്‍ അവര്‍ രണ്ടും മാത്രമായി... അവര്‍ തമ്മില്‍ ഇപ്പോള്‍ ഒരുവിധ ഇടപാടുകളും ഉണ്ടായിരുന്നില്ല. രണ്ടാളും അത്തരം ഒരു മാനസികാവസ്ഥയിലായിരുന്നു.... ഭാര്യ മരണമടഞ്ഞതിന്‍റെ ആഘാതം അയാളുടെ മനസ്സില്‍ നിന്നും ഒട്ടും മാഞ്ഞുപോയില്ല...... ആതിരയുടെ മനസ്സിലും ഭാവിയെക്കുറിച്ചുള്ള വേവലാതി അവളുടെ ഉറക്കം കെടുത്തി..... തനിക്ക് ഈ ജോലി
💬 Comments
View all comments