Chapter Title : മരുപ്പച്ച 3 [പ്രസാദ്]
ഉള്ളതുകൊണ്ടാണ് തന്‍റെ വീട്ടില്‍ ഒരു മുട്ടും കൂടാതെ കാര്യങ്ങള്‍ നടന്നുപോകുന്നത്. അനിയത്തിയുടെ പഠനവും വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും.... അവള്‍ക്ക് ഉറക്കം എന്നെന്നേക്കുമായി നഷ്ടമായി.... ആകെ ടെന്‍ഷന്‍ എടുത്തിട്ടു അവളുടെ ഉത്സാഹവും പ്രസരിപ്പും എല്ലാം നഷ്ടമായി..... ദിവസങ്ങള്‍ കടന്നുപോയി....
അയാളുടെ മകന്‍ നാളെ വരും..... മിക്കവാറും ചടങ്ങുകള്‍ കഴിഞ്ഞാല്‍ തന്‍റെ ഇവിടുത്തെ ജോലി അവസാനിക്കും.... പിന്നെ മുന്നില്‍ വെറും ശൂന്യത..... അന്ന് രാത്രി, ഭക്ഷണമൊക്കെ കഴിഞ്ഞു അയാള്‍ കിടന്നു.... അല്പം കഴിഞ്ഞപ്പോള്‍, അവള്‍ തന്‍റെ അരയില്‍ കിടന്ന അരഞ്ഞാണം ഊരിയെടുത്തു. അതുമായി അവള്‍ മടിച്ചു മടിച്ചു അയാളുടെ മുറിയിലേയ്ക്ക് കയറിച്ചെന്നു.... മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, അയാള്‍ മലര്‍ന്നു കിടന്നു മച്ചിലേയ്ക്ക് കണ്ണും നട്ടു എന്തോ ചിന്തിച്ചുകൊണ്ട് കിടക്കുകയായിരുന്നു. അവളുടെ കാല്‍പെരുമാറ്റം കേട്ടു അയാള്‍ തിരിഞ്ഞു അവളെ നോക്കി.... മുറിയിലെ ആ അരണ്ട വെളിച്ചത്തില്‍ അവളുടെ മുഖത്തെ ഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല.... അയാള്‍ കൈ എത്തി നൈറ്റ് ലാമ്പ് അണച്ചിട്ടു ലൈറ്റ് തെളിച്ചു.... അവളുടെ മുഖം കണ്ടിട്ട് അയാളുടെ മനസ്സ് വിങ്ങി.... കരഞ്ഞു കലങ്ങിയ കണ്ണുകള്‍....... കനം തൂങ്ങിയ കണ്‍പോളകള്‍..... പ്രതീക്ഷ അണഞ്ഞ മുഖഭാവം...... ആകെക്കൂടി ശോകം തളംകെട്ടിയ അന്തരീക്ഷം...
അവള്‍ ഒരു മിനിറ്റ് അയാളുടെ മുഖത്ത് നോക്കി നിന്നു.... പിന്നെ വെട്ടിയിട്ടപോലെ അയാളുടെ നെഞ്ചിലേയ്ക്ക് വീണു പൊട്ടിക്കരഞ്ഞു..... അവള്‍ ഒരു ഫുള്‍പാവാടയും, അയാള്‍ കഴിഞ്ഞ ദിവസം ഊരിയിട്ട അയാളുടെ ഒരു ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്..... ഊരിയെടുത്ത അരഞ്ഞാണം അവള്‍ ആ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് വന്നത്...... അയാളുടെ കൈകള്‍ അവളെ ചുറ്റി പിടിച്ചു... അഞ്ചു മിനിറ്റോളം അവള്‍ അയാളുടെ നെഞ്ചില്‍ കിടന്നു ഏങ്ങലടിച്ചു കരഞ്ഞു..... അയാളുടെ കൈകള്‍, അവളുടെ മുതുകിലൂടെ അവളെ തഴുകി ആശ്വസിപ്പിച്ചു.... അതിനനുസരിച്ച് അവളുടെ ഏങ്ങലടി കൂടി വന്നു..... ഒടുവില്‍, അവളുടെ ദീനരോദനം നേരത്ത് നേര്‍ത്തു വന്നു...... ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാളുടെ അധരങ്ങള്‍ ചലിച്ചു.....
“മോളേ, എല്ലാം വിധിയാണ് മോളേ! എന്ത് സന്തോഷകരമായ ദിവസങ്ങളായിരുന്നു.... ദൈവം എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? ഇത്രയും ദുരന്തങ്ങള്‍ താങ്ങാനുള്ള കഴിവോ, ശക്തിയോ എനിക്കില്ല.... ആദ്യം വിധി എന്‍റെ മകളെ തട്ടിയെടുത്തു...
💬 Comments
View all comments