Chapter Title : മരുപ്പച്ച 3 [പ്രസാദ്]
അവള്‍, എല്ലാവര്‍ക്കും വിളമ്പി കൊടുത്തുകൊണ്ട് നിന്നു..... അത് കണ്ടിട്ട്, അയാള്‍ അവളെയും നിര്‍ബ്ബന്ധിച്ചു തന്നെ ഇരുത്തി.... അങ്ങനെ എല്ലാവരും ഇരുന്നു കഴിച്ചു.... മേശയുടെ രണ്ടു വശത്തും മൂന്നു കസേര വീതമാണ് ഉള്ളത്.... അയാള്‍ ഇരുന്നതിന്‍റെ എതിര്‍വശത്തെ മൂന്നു സീറ്റുകളും അവളുടെ അമ്മയും അനിയത്തിമാരും ഇരുന്നു.... അവള്‍ക്ക് അയാള്‍ ഇരിക്കുന്ന വശത്തെ സീറ്റാണ് കിട്ടിയത്..... അവളും അയാളുടെ അടുത്ത കസേരയില്‍ ഇരുന്നു... കഴിക്കുന്നതിനിടെ അവള്‍, ഇടയ്ക്കിടെ അയാളെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.... അത് അയാളും കാണുന്നുണ്ടായിരുന്നു..... അവള്‍, ഇടയ്ക്ക് കാല്പാദം കൊണ്ട് അയാളുടെ കാലില്‍ തഴുകിക്കൊണ്ടിരുന്നു.... അയാള്‍, ചുറ്റും കണ്ണോടിച്ചു അത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി..... പക്ഷേ, അത് മറ്റാര്‍ക്കും കാണാന്‍ സാധിക്കില്ല എന്ന് മനസ്സിലായി.... അതിനിടെ, അയാള്‍, അവരോടു അടുത്ത പരിപാടി എന്താണെന്ന് ചോദിച്ചു..... അവളുടെ അമ്മയും അനിയത്തിമാരും എന്നാണു തിരികെ പോകുന്നത് എന്ന് ചോദിച്ചു....
“എടീ ആതിരേ, ഇവരൊക്കെ എന്നാണു തിരികെ പോകുന്നത്?”
“ഓ.... അവരിവിടെ നില്‍ക്കട്ടു മാമാ.... ഒരാഴ്ച കഴിഞ്ഞു പോകാം.....”
ഉടനേ അവരുടെ അമ്മ അതിനു തടസ്സം ഉന്നയിച്ചു....
“മോളേ എനിക്ക് അവിടെ ചെന്നിട്ടു നൂറുകൂട്ടം കാര്യങ്ങള്‍ ഉണ്ട്... നാളെ തന്നെ തിരികെ പോകണം....” എന്ന് അവളുടെ അമ്മ തടസ്സം പറഞ്ഞു.
“അമ്മയെന്താ ഈ പറയുന്നത്? അവിടെ എന്ത് മലമറിക്കാനാ ഉള്ളത്?”
“നീ പറയുന്നത് പോലെ ഒന്നുമല്ല.... അവിടെ ഒരുപാട് കാര്യങ്ങളുണ്ട്.....”
“എന്ത് കാര്യം ഉണ്ടെങ്കിലും അമ്മ ഒരാഴ്ച എങ്കിലും നിന്നിട്ട് പോയാല്‍ മതി...”
“മോളേ, ഞങ്ങള്‍ അതിനു ഇടാനുള്ള തുണിയൊന്നും കൊണ്ടുവന്നിട്ടില്ല.... ആകെ ദാ ഈ ഒരു ഡ്രസ്സ് മാത്രമേ കൊണ്ടുവന്നുള്ളൂ....”
💬 Comments
View all comments