0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.9K

“അതിനു അമ്മ തല പുകയ്ക്കണ്ട.... ഇവിടെ അലമാര നിറയെ ഡ്രസ്സ് ഇരിപ്പുണ്ട്.....”

അങ്ങനെ അവര്‍ തമ്മില്‍ തര്‍ക്കിച്ച്‌ ഒരു തീരുമാനത്തിലെത്തി. അവളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി, അവര്‍ ഒരാഴ്ച നില്‍ക്കാമെന്നു സമ്മതിച്ചു..... അങ്ങനെ എല്ലാവരും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു.... അവരെല്ലാം കൂടി പാത്രങ്ങളുമെടുത്ത് അടുക്കളയിലേയ്ക്കും, അയാള്‍ കൈ കഴുകിയിട്ട് അയാളുടെ മുറിയിലെയ്ക്കും പോയി.... അയാള്‍ പോയി കട്ടിലില്‍ കിടന്നുകൊണ്ട് ഓരോന്നും ആലോചിച്ചു.... ഇനി ഈ ഒരാഴ്ച അവളെ കിട്ടില്ല.... ഇപ്പോള്‍, അയാള്ക്ക് ദിവസവും അവളുടെ സാന്നിദ്ധ്യം ഇല്ലാതെ വയ്യെന്നായിട്ടുണ്ട്..... കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍, ജഗ്ഗില്‍ വെള്ളവുമായി അയാളുടെ മുറിയില്‍ എത്തി....

“ചേട്ടാ, കുറച്ചു സമയം കാത്തിരിക്കണം.... ഉറങ്ങിക്കളയരുത്.... ഞാന്‍ വരും....”

“എടീ, അവരൊക്കെ ഇല്ലേ? നീ അബദ്ധമൊന്നും കാണിക്കരുത്.....”

“ഒന്നുമില്ല ചേട്ടാ.... ഞാന്‍ അവരെ മുകളില്‍ കൊണ്ട് കിടത്തിയിട്ട് വരാം....”

അതും പറഞ്ഞു അവള്‍, അയാളുടെ ചുണ്ടില്‍ ഒരു ചുംബനവും കൊടുത്തിട്ടു പോയി... അവരൊക്കെ ഉള്ളതാണ്... എന്താകുമോ എന്തോ..... എന്നൊക്കെ ചിന്തിച്ചു അയാള്‍ കിടന്നു.... മുകളില്‍ നിന്നും സംസാരം കേള്‍ക്കുന്നുണ്ട്..... അയാള്‍ അങ്ങനെ കിടന്നു ഒന്ന് മയങ്ങി.... ഏതാണ്ട് പത്ത് പത്തര ആയിക്കാണും, അയാളുടെ പുറത്ത് ഒരു ഭാരം അമര്‍ന്നപ്പോഴാണ് അയാള്‍ ഉണര്‍ന്നത്.... അപ്പോള്‍ മുകളില്‍ സംസാരമൊന്നും കേള്‍ക്കുന്നില്ല.... ലൈറ്റുകളെല്ലാം അണച്ചിരിക്കുന്നു.... അയാള്‍ നോക്കുമ്പോള്‍, മുറിയുടെ കതക് അടച്ചിട്ടുണ്ട്... ജനലിലൂടെ കടന്നുവരുന്ന നിലാവെളിച്ചം മാത്രമേ ഉള്ളൂ മുറിയില്‍.

“ചേട്ടന്‍ അതിനിടയ്ക്ക് ഉറങ്ങിയോ?”

“ങാ.... ചെറുതായിട്ട് ഒന്ന് മയങ്ങിപ്പോയി.... അവരൊക്കെ ഉറങ്ങിയോ?”

“ഉറങ്ങി ചേട്ടാ.... എല്ലാവര്‍ക്കും കൂടി കിടക്കാന്‍ അവിടെ സൗകര്യം ഉണ്ടോ?”

“അതൊക്കെ ശരിയാക്കി.... അമ്മ, മോന്‍റെ മുറിയില്‍

💬 Comments

View all comments