0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

പ്രവേശിപ്പിച്ചു കഴിഞ്ഞിരുന്നു. അവര്‍, ഐ. സി. യു. വിനു മുന്നില്‍ കാത്തുനിന്നു..... കുറച്ചു കഴിഞ്ഞപ്പോള്‍, ഡോക്ടര്‍ പുറത്ത് വന്നു..... ഉടന്‍ ബാലചന്ദ്രന്‍ ഡോക്ടറുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. ഡോക്ടര്‍, അയാളെയും കൂട്ടി തന്‍റെ ക്യാബിനിലേയ്ക്ക് പോയി.

റൂമില്‍ ഇരുന്നു അവര്‍ സംസാരിച്ചു..... പഴയ രോഗവിവരങ്ങളൊക്കെ ഡോക്ടര്‍ അയാളോട് ചോദിച്ചറിഞ്ഞു. പിന്നെ ഇപ്പോഴത്തെ അവസ്ഥ ഡോക്ടര്‍ അയാളോട് വിശദീകരിച്ചു..... ഇപ്പോള്‍, നല്ല ഒരു കടുത്ത ഹൃദയാഘാതം ഉണ്ടായതാണെന്നും, ഇപ്പോള്‍ ഒന്നും പറയാന്‍ ആവാത്ത സ്ഥിതി ആണെന്നും, 24 മണിക്കൂറിനു ശേഷമേ വ്യക്തമായ ഒരു അഭിപ്രായം പറയാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു.... അയാള്‍, വിഷണ്ണനായിട്ടാണ് തിരികെ എത്തിയത്. ആതിരയും, ശാരദയും വിവരം തിരക്കി.... അയാള്‍ ഡോക്ടര്‍ പറഞ്ഞ എല്ലാ വിവരങ്ങളും അവരെ ധരിപ്പിച്ചു. എല്ലാരുടെയും മുഖം വാടിയിരുന്നു. കുറച്ചു കഴിഞ്ഞു അവര്‍ പുറത്ത് പോയി ഭക്ഷണവും കഴിച്ചിട്ട്, ശാരദയെ അവരുടെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു..... ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു വിട്ടു.... പിന്നെ അയാള്‍ പോയി അവിടെ ഒരു മുറി ഏര്‍പ്പാടാക്കി. icu വിലുള്ള രോഗിയുടെ ബൈ-സ്റ്റാന്‍ഡര്‍ക്ക് മുറി കിട്ടും. അങ്ങനെ അവര്‍ ആ മുറിയിലേയ്ക്ക് പോയി. കുറച്ചു സമയം വിശ്രമിച്ചിട്ട്, എല്ലാവരുടെയും ഡ്രസ്സ്‌ എടുക്കാന്‍ ആയിട്ട് അയാള്‍, അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു.

പതിവ് കലാപരിപാടികളൊന്നും നടത്താവുന്ന മൂഡിലായിരുന്നില്ല അവര്‍. അവള്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെത്തി.... വൈകുന്നേരം ഗ്ലാസ്സ് ജനാലയിലൂടെ അവര്‍ക്ക് രോഗിയെ കാണാന്‍ കഴിഞ്ഞു. നെഞ്ചിലൊക്കെ ഇ.സി.ജി. യുടെ വയറുകളും, മൂക്കിലൂടെ ഓക്സിജന്‍ പൈപ്പും, കൈയ്യിലൂടെ ട്രിപ്പ് കൊടുക്കുന്ന ട്യൂബുകളും ഒക്കെയായി കിടക്കുന്നു.... സമയം

💬 Comments

View all comments