Chapter Title : മരുപ്പച്ച 3 [പ്രസാദ്]
കഴിഞ്ഞപ്പോള്‍ ജനാല അടച്ചു.... അവര്‍ കുറെ നേരം കൂടി ഐ. സി. യു. വിനു മുന്നിലുള്ള കസേരയില്‍ ഇരുന്നു... പിന്നെ മുറിയിലേയ്ക്ക് മടങ്ങി. രോഗിക്കുള്ള മരുന്നുകളൊക്കെ അവിടെ തന്നെ സപ്ലൈയ് ചെയ്യുമായിരുന്നു... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. ഇടയ്ക്കൊക്കെ അയാളുടെ സഹപ്രവര്‍ത്തകര്‍ അയാളെ വിളിച്ചു രോഗിയുടെ വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു....
ഏഴു മണി കഴിഞ്ഞപ്പോള്‍ അവര്‍ കാന്റീനില്‍ പോയി ഭക്ഷണം കഴിച്ചു തിരികെ എത്തി.... പിന്നെ പരസ്പരം ഉരിയാടല്‍ പോലും ഇല്ലാതെ ഇരുന്നും, നടന്നും സമയം കഴിച്ചു. പത്ത് മണിയോടെ അവര്‍ ആ മുറിയുടെ രണ്ടു വശങ്ങളിലായി ഉണ്ടായിരുന്ന രണ്ടു കട്ടിലുകളില്‍ കിടന്നു. (ഒന്ന് രോഗിക്കുള്ളതും, മറ്റൊന്ന് കൂട്ടിരുപ്പ് കാര്ക്കുള്ളതും) കിടന്നെങ്കിലും അയാള്‍ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവള് കുറച്ചുസമയം തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഉറങ്ങി.... അയാള്‍, ചെറുതായി മയങ്ങിയെങ്കിലും ഇടയ്ക്ക് ഞെട്ടി ഉണരും..... അങ്ങനെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.... അന്നത്തെ പകല്‍, പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലാതെ കടന്നുപോയി..... അന്ന് അയാള്‍ മകനെ വിളിച്ചു വിവരം പറഞ്ഞു..... അന്ന് വൈകുന്നേരം തന്നെ അവന് ബസ്സ് കയറി അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍ എത്തി....
മൂന്നാം ദിവസം വൈകുന്നേരം അവര്‍ മരണമടഞ്ഞു. ശരീരം വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചു.... അടുത്ത ദിവസം സംസ്കാരം നടന്നു.... ആതിര അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞത് പ്രകാരം, അവളുടെ അമ്മയും, അനിയത്തിമാരും രാവിലെ തന്നെ എത്തിയിരുന്നു. അയാളുടെ സഹപ്രവര്‍ത്തകരും സംസ്കാര ചടങ്ങിനു ഉണ്ടായിരുന്നു.... വ്യാഴാഴ്ച ആയിരുന്നു മരണം. വെള്ളിയാഴ്ച ശവസംസ്കാരം. ശനിയാഴ്ചയും കഴിഞ്ഞു ഞായറാഴ്ച ആതിരയുടെ അമ്മയും അനിയത്തിമാരും കൂടി ആതിരയെ തിരികെ
💬 Comments
View all comments