0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

കൊണ്ടുപോകാന്‍ തയ്യാറായി. പക്ഷേ, മരണാനന്തര ചടങ്ങുകളൊക്കെ കഴിയുന്നതുവരെ ആതിര അവിടെ തുടരട്ടെ എന്ന് മകന്‍ നിര്‍ബ്ബന്ധമായി പറഞ്ഞതുകൊണ്ട് ആതിരയെ അവര്‍ കൂട്ടാതെ തന്നെ ഞായറാഴ്ച തിരികെ പോയി. അവന്‍റെ അച്ഛന്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. അഞ്ചിന്‍റെ അന്ന് സഞ്ചയനം കഴിഞ്ഞു മകന്‍ തിരികെ പോയി..... പോകുന്നതിനു മുന്നേ, അവന്‍, ആതിരയുമായി സംസാരിച്ചിരുന്നു. പക്ഷേ, അവള്‍ തിരികെ പോകണമെന്ന പിടിവാശിയിലായിരുന്നു.

“മോനേ, ഞാനും മാമനും മാത്രമായി ഇവിടെ നില്‍ക്കുന്നത് ശരിയല്ല.... നാട്ടുകാരെന്തു പറയും?”

“ചേച്ചീ, എന്‍റെ അച്ഛനെ ഒറ്റയ്ക്കാക്കി ചേച്ചിക്ക് പോകാന്‍ പറ്റുമോ?”

“മോനേ ഞാന്‍ പോയല്ലേ പറ്റൂ.... അല്ലാതെ എന്ത് പറഞ്ഞു ഞാന്‍ ഇവിടെ നില്‍ക്കും?”

“അതൊക്കെ ഞാന്‍ പോയിട്ട് വന്നിട്ട് സംസാരിക്കാം. 16 നു പുലകുളി ഉണ്ടല്ലോ അതിനു മുന്നേ ഞാന്‍ വരും. അപ്പോള്‍ നമുക്ക് വിശദമായി സംസാരിച്ചു തീരുമാനമെടുക്കാം.”

അങ്ങനെ അവന്‍ തിരികെ പോയി.... അയാള്‍ ഒരു മാസത്തേയ്ക്ക് അവധി എടുത്തിരുന്നു. വീണ്ടും അവിടെ വീട്ടില്‍ അവര്‍ രണ്ടും മാത്രമായി... അവര്‍ തമ്മില്‍ ഇപ്പോള്‍ ഒരുവിധ ഇടപാടുകളും ഉണ്ടായിരുന്നില്ല. രണ്ടാളും അത്തരം ഒരു മാനസികാവസ്ഥയിലായിരുന്നു.... ഭാര്യ മരണമടഞ്ഞതിന്‍റെ ആഘാതം അയാളുടെ മനസ്സില്‍ നിന്നും ഒട്ടും മാഞ്ഞുപോയില്ല...... ആതിരയുടെ മനസ്സിലും ഭാവിയെക്കുറിച്ചുള്ള വേവലാതി അവളുടെ ഉറക്കം കെടുത്തി..... തനിക്ക് ഈ ജോലി ഉള്ളതുകൊണ്ടാണ് തന്‍റെ വീട്ടില്‍ ഒരു മുട്ടും കൂടാതെ കാര്യങ്ങള്‍ നടന്നുപോകുന്നത്‌. അനിയത്തിയുടെ പഠനവും വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും.... അവള്‍ക്ക് ഉറക്കം എന്നെന്നേക്കുമായി നഷ്ടമായി.... ആകെ ടെന്‍ഷന്‍ എടുത്തിട്ടു അവളുടെ ഉത്സാഹവും പ്രസരിപ്പും എല്ലാം നഷ്ടമായി..... ദിവസങ്ങള്‍ കടന്നുപോയി....

അയാളുടെ മകന്‍ നാളെ

💬 Comments

View all comments