0%

Chapter Title : മരുപ്പച്ച [പ്രസാദ്]

Author : പ്രസാദ് Read All Parts 2.6K

അത് അയാളോട് പറയാന്‍ ഒരു മടി.

അയാളുടെ മകളുടെ വസ്ത്രങ്ങള്‍ എല്ലാം അവളുടെ മുറിയിലെ അലമാരയില്‍ ഇരിപ്പുണ്ട്. അവള്‍ പോയതിനു ശേഷം അതൊന്നും ആരും എടുത്തിട്ടില്ല. മോള്‍ ഉപയോഗിച്ചിരുന്ന മുറിയിലാണ് അയാള്‍ ഇപ്പോള്‍ കിടക്കുന്നത്. അവരുടെ വീട്ടില്‍ ആകെ നാല് മുറികളാണ് ഉള്ളത്. രണ്ടു താഴെയും, രണ്ടു മുകളിലും. മുകളിലെ ഒരു മുറി അയാളുടെ മോന്‍ ഉപയോഗിച്ചിരുന്നതാണ്. ഇപ്പോള്‍, മുകളിലെ രണ്ടു മുറിയും ഒഴിഞ്ഞു കിടക്കുകയാണ്. അയാളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ട്. അതിലൊന്നിലാണ് ആതിര കിടക്കുന്നത്.

അങ്ങനെ ഒരു അവധി ദിവസം, അയാള്‍ അവളോട്‌, അലമാരയിലുള്ള, മോളുടെ വസ്ത്രങ്ങള്‍ നോക്കി അവള്‍ക്കു ഇഷ്ടമുള്ളത് എടുക്കാന്‍ പറഞ്ഞു. അങ്ങനെ അവള്‍, അയാളുടെ ഒപ്പം മുറിയില്‍ വന്നു. അയാള്‍ അലമാര തുറന്നു കൊടുത്തിട്ട് അവള്‍ക്കു വേണുന്നത് എടുക്കാന്‍ പറഞ്ഞു.

“എടീ, ദാ ഇതില്‍ നിറയെ തുണികള്‍ ഉണ്ട്. നിനക്ക് ഇഷ്ടമുള്ളത് എടുത്തോ.”

“അത് എനിക്ക് പാകമാകുമോ?”

“അവള്‍ക്കു ഏതാണ്ട് നിന്നെക്കാള്‍ ഒരു അല്പം കൂടി ശരീരം ഉണ്ടായിരുന്നു. പക്ഷേ, പൊക്കം നിന്‍റെ അത്രയും ഇല്ലായിരുന്നു. അതുകൊണ്ട് വലിയ വ്യത്യാസം വരാന്‍ വഴിയില്ല. നീ എടുത്തു നോക്ക്.”

അങ്ങനെ അവള്‍ അലമാരയില്‍ നിന്നും തുണികള്‍ ഓരോന്നായി എടുത്തു. കൂട്ടത്തില്‍, ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും, ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചതും ഒക്കെയായി ഒരു വന്‍ ശേഖരം തന്നെ അതില്‍ ഉണ്ടായിരുന്നു. അതില്‍, മിഡി, ഫുള്‍പാവാട, ചുരിദാര്‍, ലഗ്ഗിംഗ്സ്, ജീന്‍സ്, ത്രീ ഫോര്‍ത്ത്, പല തരം ടോപ്‌, ടീ ഷര്‍ട്ട്, ഷിമ്മികള്‍, എല്ലാം ഉണ്ടായിരുന്നു. ഒപ്പം, അടിവസ്ത്രങ്ങളും.

“അത് ഒരാള്‍

💬 Comments

View all comments