Chapter Title : മരുപ്പച്ച [പ്രസാദ്]
ഉപയോഗിച്ചത് ആയതുകൊണ്ട് അത് എടുക്കണ്ട, നമുക്ക് വേറെ വാങ്ങാം” എന്ന് അയാള്‍ പറഞ്ഞിട്ടും, “അത് കുഴപ്പമില്ല, കഴുകി വച്ചിരിക്കുന്നതല്ലേ” എന്ന് പറഞ്ഞു അവള്‍ അതും എടുത്തു.
“എടീ, നീ എല്ലാം കൂടി വാരി എടുത്താല്‍ അതിനകത്ത് വയ്ക്കാന്‍ സ്ഥലം കാണില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ. നിനക്ക് ആവശ്യമുള്ളപ്പോള്‍ എടുത്താല്‍ മതി. ഞാന്‍ അലമാര പൂട്ടാറില്ല. നിനക്ക് എപ്പോള്‍ വേണമെങ്കിലും വന്നു അത് എടുക്കാം.”
അങ്ങനെ അവള്‍ കുറച്ചു തുണികളുമായി പോയി. അന്ന് വൈകുന്നേരം അവള്‍ കുളിച്ചു കഴിഞ്ഞിട്ട്, അതില്‍ നിന്നും ഒരു മിഡിയും ടോപ്പുമാണ് ഇട്ടതു. ടോപ്പ് അവള്‍ക്കു ഒരു അല്പം അയഞ്ഞ പരുവം ആയിരുന്നു. പക്ഷേ അത് വൃത്തികേട് അല്ല. മിഡി, അവളുടെ മുട്ട് മറയുന്നത് വരെ ഉണ്ട്. അതുവരെ അവള്‍ കൊണ്ടുവന്ന പഴയ ചുരിദാറും, നൈറ്റിയുമൊക്കെ ആയിരുന്നു അവള്‍ ഇടുന്നത്.
“ഇപ്പം നിന്നെ കണ്ടാല്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു എന്നേ തോന്നൂ.”
അത് കേട്ടപ്പോള്‍, അവളുടെ മുഖത്ത് ഒരു നേരിയ നാണം ഉദിച്ചു.
“പോ മാമാ..... എന്നെ കളിയാക്കുന്നു.”
“കളിയാക്കിയത് അല്ലടീ. സത്യമാ ഞാന്‍ പറഞ്ഞത്.”
“അപ്പോള്‍ ഇത് കൊള്ളാമോ?”
“ഞാന്‍ പിന്നെ വെറുതേ പറയുമോ? നിന്നെ കണ്ടിട്ട് നല്ല ഭംഗി ഉണ്ട്. നീ ഒന്ന് തിരിഞ്ഞു നിന്നേ.....”
അത് പറഞ്ഞ ഉടന്‍ അവള്‍ തിരിഞ്ഞു നിന്നുകൊണ്ട് തല തിരിച്ചു അയാളെ നോക്കി. അയാള്‍ ഉഗ്രന്‍ എന്നാ രീതിയില്‍ കൈ കൊണ്ട് ഒരു ആക്ഷന്‍ കാണിച്ചു. അത് അവള്‍ക് ഇഷ്ടപ്പെട്ടു. അയാള്‍ അവളെ ഒന്ന് അടിമുടി നോക്കി. മുട്ടിനു താഴെ നഗ്നമാണ്. ആ ഭാഗത്ത്,
💬 Comments
View all comments