0%

Chapter Title : മരുപ്പച്ച [പ്രസാദ്]

Author : പ്രസാദ് Read All Parts 2.5K

സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുകയും, ലൈസ്സന്‍സ് എടുക്കുകയും ചെയ്തിരുന്നു......

അടുത്ത വര്‍ഷം ആയപ്പോഴേക്കും, മകന്‍ ജോലിക്ക് ജോയിന്‍ ചെയ്യാനായി ബാംഗ്ലൂരിലേക്ക് പോയി. പിന്നെ മകള്‍ ഒറ്റയ്ക്കായി യാത്ര.... അങ്ങനെയിരിക്കെ, ഒരു ദിവസം അവള്‍ കോളേജിലേക്ക് പോകുന്ന വഴി, നിയന്ത്രണം വിട്ട ഒരു ടിപ്പര്‍ ലോറി അവളെ ഇടിച്ചു തെറിപ്പിച്ചു. ആ വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ തല റോഡില്‍ ഇടിച്ചു. ഓടിക്കൂടിയ ആളുകള്‍, അവളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു ബാലചന്ദ്രന്‍റെ ആദ്യത്തെ ദുരന്തം......

നിയമപരമായ എല്ലാ നടപടികള്‍ക്കും ശേഷം, അവളുടെ ചേതനയറ്റ് കീറിമുറിച്ച ശരീരം വീട്ടില്‍ കൊണ്ടുവന്നു. അവളുടെ അമ്മ കുറേ നേരം കരഞ്ഞുകൊണ്ട്‌ അതില്‍ കെട്ടിപ്പിടിച്ചു കിടന്നു.... ഒടുവില്‍, ആ ശരീരം ചിതയിലേക്ക് എടുത്തപ്പോള്‍, അവളുടെ അമ്മ ബോധംകെട്ടു വീണു...... അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ എല്ലാം കൂടി അവരെ എടുത്തു അകത്ത് കൊണ്ടുപോയി കിടത്തി......

പിന്നെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബാലചന്ദ്രന്‍ ചെന്ന് അവളെ വിളിച്ചിട്ട് അവള്‍ പ്രതികരിക്കുന്നില്ലായിരുന്നു. ശരിക്കും അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു..... സത്യത്തില്‍, അവര്‍ക്ക് പ്രഷര്‍ കൂടിയിട്ട് സ്ട്രോക്ക് വന്നത് ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സമയം ഏറെ വൈകിപ്പോയതിനാല്‍, പിന്നെ ഒന്നും ചെയ്തിട്ട് കാര്യവുമില്ലായിരുന്നു. അവരുടെ ശരീരം മുഴുവന്‍ തളര്‍ന്നു പോയിരുന്നു.

അങ്ങനെ കുറേ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവരെ വീട്ടില്‍ കൊണ്ടുവന്നു..... ഇതായിരുന്നു ബാലചന്ദ്രന്‍റെ രണ്ടാമത്തെ ദുരന്തം....... തുടര്‍ ചികിത്സകളും, ഫിസിയോ തെറാപ്പിയും എല്ലാം നടത്തി നോക്കിയിട്ടും ഒരു മാറ്റവും കണ്ടില്ല.... കണ്ണ് തുറന്നിരിക്കും.....

💬 Comments

View all comments