Chapter Title : മരുപ്പച്ച [പ്രസാദ്]
എല്ലാ കാര്യങ്ങളും കാണുന്നുണ്ട്.... പക്ഷേ, പ്രതികരണം ഒന്നും ഇല്ല.... എപ്പോഴും കണ്ണിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരിക്കും... അതായിരുന്നു അവസ്ഥ. അവരെ വീട്ടില്‍ കൊണ്ടുവന്നു രണ്ടു ദിവസം കഴിഞ്ഞു അയാളുടെ മകന്‍ ബാംഗ്ളൂരിലേയ്ക്ക് പോയി... പിന്നെ എല്ലാ മാസവും അവരെ കാണാനായി വരുമായിരുന്നു...
ബാലചന്ദ്രനും ഏറെ നാളുകള്‍ ലീവില്‍ ആയിരുന്നു..... പിന്നെയും ലീവ് നീട്ടി എടുക്കാന്‍ പറ്റാത്തതിനാല്‍, അയാള്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കി.
വീട്ടു ജോലിക്ക്, മുന്‍പ് മുതല്‍ അവിടെ വന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.... ശാരദ. അവര്‍, രാവിലെ വന്നു ജോലികളെല്ലാം തീര്‍ത്ത് വൈകുന്നേരം പോകും. അതായിരുന്നു പതിവ്.... അങ്ങനെ ഹോം നേഴ്സ് വന്നതിനു ശേഷം, ബാലചന്ദ്രന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി.... രണ്ടു മൂന്നു മാസം പ്രശ്നമില്ലാതെ പോയി. മൂന്നു മാസം കഴിഞ്ഞപ്പോള്‍, അവരെ ആ എജന്‍സിക്കാര്‍ തിരികെ വിളിച്ചിട്ട്, പകരം മറ്റൊരു സ്ത്രീയെ വിട്ടുകൊടുത്തു.
അവര്‍, അങ്ങനെ മൂന്നു മാസം കൂടുമ്പോള്‍, ആളെ മാറ്റിക്കൊണ്ടിരുന്നു. ഒരാളെ തന്നെ അവര്‍ സ്ഥിരമായി കൊടുക്കാറില്ല. അത് പോലെ തന്നെ, അവരുടെ വ്യവസ്ഥ പ്രകാരം, എല്ലാ മാസവും അവര്‍ക്ക് രണ്ടു ദിവസം അവധി നല്കണമായിരുന്നു. അതും അയാള്‍ക്ക് പ്രശ്നമായിരുന്നു. കാരണം, ആ ദിവസങ്ങളില്‍, അയാള്‍ക്ക് ഓഫിസില്‍ പോകാന്‍ പറ്റില്ലായിരുന്നു..
അങ്ങനെയിരിക്കെ, ബാലചന്ദ്രന് വില്ലേജ് ഓഫീസറായി കുറച്ചു ദൂരെ ഒരു ഓഫീസിലേക്ക് നിയമനം കിട്ടി. അയാള്‍, തഹസീല്‍ദാരെയും, കലക്ടറെയുമൊക്കെ കണ്ടു അയാളുടെ വീട്ടിലെ സാഹചര്യം പറഞ്ഞ് അടുത്തേക്ക് ഒരു മാറ്റത്തിന് അപേക്ഷിച്ചു. ഒടുവില്‍, വീട്ടില്‍നിന്നും ദിവസവും പോയി വരത്തക്കവിധം കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് മാറ്റി കിട്ടി. എങ്കിലും, അയാള്‍ക്ക്
💬 Comments
View all comments