Chapter Title : മരുപ്പച്ച [പ്രസാദ്]
പിന്നെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. എനിക്ക് പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”
“നിന്‍റെ ഇളയവരൊക്കെ ഏതു ക്ലാസ്സിലാണ്?”
“ഒരാള്‍ പ്ലസ് ടൂവും, പിന്നത്തെ ആള്‍ പത്തിലും പഠിക്കുന്നു.”
“നീ എത്ര നാള്‍ നേഴ്സിംഗ് പഠിക്കാന്‍ പോയി?”
“ഏതാണ്ട് ഒരു വര്‍ഷത്തോളം പോയി. പിന്നെ ഫീസടയ്ക്കാന്‍ പൈസാ ഇല്ലാത്തതുകൊണ്ട് മതിയാക്കി.”
“നിന്‍റെ മുഖത്ത് എന്താ ഒരു വിഷമം?”
“ഞാന്‍ വീട്ടില്‍ നിന്നും അവരെയൊക്കെ പിരിഞ്ഞു നില്‍ക്കുന്നത് ആദ്യമായിട്ടാണ്. അതിന്‍റെ ഒരു വിഷമം ഉണ്ട്.”
“അങ്ങനെ ഇനി വിഷമിക്കണ്ട. ഇത് സ്വന്തം വീട് പോലെ കരുതി അവിടെ കഴിയാം.”
“നിന്‍റെ അച്ഛന്‍ എന്ത് പറ്റിയതാ?”
“അച്ഛന്‍, മരിച്ചിട്ട് നാല് വര്‍ഷമായി. ക്യാന്‍സര്‍ ആയിരുന്നു.”
അയാള്‍ക്ക് പിന്നെ സംസാരിക്കാന്‍ ഒരു വിഷയവും ഉണ്ടായിരുന്നില്ല. അയാള്‍ കുറച്ചു സമയം വെറുതേ ഓരോന്ന് ആലോചിച്ചു കണ്ണുമടച്ചു അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍ എന്തോ ചോദിക്കുന്നത് കേട്ടാണ് അയാള്‍ തന്‍റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്....
“ങേ......? എന്താ പറഞ്ഞത്?”
“സാറ് ഉറങ്ങുവാരുന്നോ?”
“ഇല്ല........ ഞാന്‍ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. നീ എന്താ ചോദിച്ചത്?”
“അല്ല, സാറിന്‍റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“എന്‍റെ ഭാര്യയെ കൂടാതെ ഞാന്‍ മാത്രമേ ഇപ്പോള്‍ അവിടെ ഉള്ളൂ. പിന്നെ ഒരു മോന്‍ ഉള്ളത് ബാംഗ്ലൂരിലാണ് ജോലി.”
“സാറ് ജോലിക്ക് പോകുമ്പോള്‍ ഭാര്യയെ നോക്കാന്‍ ആരാ ഉള്ളത്?”
“ഇപ്പോള്‍ അവിടെ ഒരു ഹോം നേഴ്സ് ഉണ്ട്. പിന്നെ പകല്‍ ജോലിക്ക് ഒരു സ്ത്രീ വരും. വീട്ടു ജോലി ഒക്കെ അവര് ചെയ്തോളും.”
“സാറിനു ഒരു മോന്‍ മാത്രമേ ഉള്ളോ?”
“അല്ല........... ഒരു മോള്‍ കൂടി ഉണ്ടായിരുന്നു. കുറേ നാള്‍ മുമ്പ്, അവള്‍ ഒരു ആക്സിഡന്റില്‍ മരിച്ചുപോയി. അതിന്‍റെ ഷോക്കിലാണ് എന്‍റെ ഭാര്യ തളര്‍ന്നു വീണത്.”
അത് കേട്ടപ്പോള്‍ അവളുടെ മുഖത്ത് വല്ലാത്ത ഒരു സങ്കടവും, സഹതാപവും ഒക്കെ മിന്നി മാറി. പിന്നെ കുറേ സമയം അവള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് ഏതാണ്ട് ഒരു മണിക്കൂറിലധികം യാത്ര ഉണ്ട് വീട്ടില്‍ എത്താന്‍. ഇപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ ആയിരിക്കുന്നു. ഇനിയും കുറച്ചു സമയം കൂടി ഉണ്ട് വീട്ടില്‍ എത്താന്‍. അയാള്‍ ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരുന്നു. അവളും പിന്നെ ഒന്നും പറഞ്ഞില്ല.
അതിനിടെ അയാള്‍ അവളെ ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതി. കൈയ്യിലൊക്കെ ചെമ്പിച്ച രോമങ്ങള്‍....... മൂക്കിനു താഴെയും ചെറുതായി രോമം ഉണ്ട്. സൂക്ഷിച്ചു നോക്കിയാലേ അറിയൂ...... ശരീരത്തിനു
💬 Comments
View all comments