Chapter Title : മരുപ്പച്ച [പ്രസാദ്]
ഒരു മങ്ങിയ വെളുപ്പ് നിറം...... മുഖത്ത് എപ്പോഴും ഒരു വിഷാദം തളംകെട്ടി നില്‍ക്കുന്നു. അതൊക്കെ ശ്രദ്ധിച്ചു ഇരുന്നു.
അല്പം സമയം കൂടി കഴിഞ്ഞപ്പോള്‍, അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയി. അവിടെ ഇറങ്ങി അഞ്ചു മിനിറ്റ് നടന്നപ്പോള്‍ വീട്ടില്‍ എത്തി. അയാള്‍, അവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അന്നത്തെ ദിവസം അങ്ങനെ പോയി. ഹോം നേഴ്സ് പിന്നെയും ഒരാഴ്ച കൂടി അവിടെ ഉണ്ടായിരുന്നു. അപ്പോഴേക്കും ആതിര എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു.
അവള്‍, അയാളെ തുടര്‍ച്ചയായി സാറേ, എന്ന് വിളിച്ചപ്പോള്‍, അത് അയാള്‍ക്ക് അത്ര സുഖമുള്ളതായി തോന്നിയില്ല. അങ്ങനെ അയാള്‍ പറഞ്ഞു അത് മാമന്‍ എന്ന് ആക്കി. അയാളുടെ ഭാര്യയെ അമ്മ എന്നും വിളിക്കാന്‍ തുടങ്ങി. അയാളുടെ ഭാര്യക്ക്, രാത്രി ഭക്ഷണം കഴിഞ്ഞു മരുന്ന് കഴിച്ചു കഴിഞ്ഞു ഉറങ്ങിയാല്‍ പിന്നെ അടുത്ത ദിവസം രാവിലെയെ ഉണരൂ. അവള്‍ക്കു നല്‍കുന്ന മരുന്നിന്‍റെ ഏതിന്‍റെയോ സെഡേഷന്‍ മൂലമാണ് അത്.
അവള്‍, എല്ലാ കാര്യങ്ങളും നല്ല ചുറുചുറുക്കോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യുമായിരുന്നു. പകല്‍, സമയം കിട്ടുമ്പോഴൊക്കെ അവള്‍, അടുക്കളയില്‍ ചെന്നു ആവിടുത്തെ ജോലികളില്‍ സഹായിക്കുമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഹോം നേഴ്സ് തിരികെ പോയി. പിന്നെ ആതിര തന്നെ എല്ലാ കാര്യങ്ങളും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവള്‍, ആ വീട്ടിലെ ഒരംഗത്തെ പോലെ ആയി. അയാള്‍ക്കും മനസമാധാനത്തോടെ ഓഫീസില്‍ പോകാമെന്നായി.
അവളുടെ വീട്ടില്‍ അവളുടെ അമ്മയുടെ കൈയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ട്. അയാള്‍ ആതിരക്കു തന്‍റെ ഭാര്യ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കൊടുത്തു. അതോടെ, അവള്‍ക്കും ഇടക്കൊക്കെ വീട്ടിലെ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ സാധിച്ചു. അങ്ങനെ സന്തോഷകരമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടായി.
രാത്രിയിലെ ഭക്ഷണം അവളാണ് അയാള്‍ക്ക് എടുത്തു കൊടുക്കുന്നത്. അയാള്‍ കഴിച്ചു കഴിഞ്ഞു പോയ ശേഷമേ അവള്‍ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. പിന്നെ പിന്നെ, അയാള്‍ നിര്‍ബ്ബന്ധിച്ചു അവളെയും അവിടെ ഇരുത്തി കഴിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യമൊക്കെ അവള്‍ ചില്ലറ തടസ്സങ്ങള്‍ പറഞ്ഞെങ്കിലും, പിന്നെ അയാളുടെ ഒപ്പം തന്നെ ഡൈനിങ്ങ് ടേബിളില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങി. ഇപ്പോള്‍, അവള്‍, സങ്കോചം ഇല്ലാതെ അയാളോട് പെരുമാറുന്ന അവസ്ഥ ആയി.
ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ, അവളുടെ മുഖത്തെ വിഷാദമൊക്കെ പാടെ മാറി. അതുപോലെ തന്നെ ശരീരവും കുറേശ്ശെ പുഷ്ടിപ്പെടാന്‍ തുടങ്ങി. അപ്പോള്‍, അയാള്‍ക്കൊരു സംശയം ഉണ്ടായി.... അവളുടെ വസ്ത്രങ്ങള്‍ പാകമല്ലാതെ ആകുമോ എന്ന്. പിന്നെയും ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍, അയാള്‍ അത് അവളോട് ചോദിച്ചു. അവള്‍ക്കു
💬 Comments
View all comments