0%

Chapter Title : മറുപുറം 1 [Achillies]

Author : Achillies Read All Parts 2K

ഇപ്പോൾ ഒരു ചോദ്യം പോലെ മുന്നിൽ നിൽക്കുന്നതവൾ കണ്ടു.
-------------------------------------

ഒരാഴ്ചയ്ക്കിപ്പുറം മുറിയിലെ ഇരുട്ടിൽ ജനലിൽ കർട്ടനിടയിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തിലേക്ക് നോക്കി അവളിരുന്നു.
ഓർമകളുടെ നാമ്പുകൾ നെഞ്ചിനെ നീറിക്കുമ്പോൾ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ മിഴിനീർ പൊഴിച്ചു.
ഇടയ്‌ക്കെല്ലാം വശത്ത് കിടന്നിരുന്ന ഫോണിലേക്ക് അവളുടെ കണ്ണുകൾ പോകുമ്പോഴെല്ലാം എന്തോ പ്രതീക്ഷിച്ചെന്നപോലെ അവളുടെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു.

"അനു…."

വാതിലിന്റെ മറവിൽ നിന്നുകൊണ്ട് സന്ധ്യ അവളെ വിളിചിട്ട് അകത്തേക്ക് കയറി,

"എന്താ അനു ഇനിയുള്ള ജീവിതം മുഴുവൻ നീ ഇങ്ങനെ കരഞ്ഞു തീർക്കാനാണോ തീരുമാനിച്ചിരിക്കുന്നെ….
കോലം നോക്ക് നിന്റെ…"

അവളുടെ എണ്ണമയം തീരെയില്ലാതെ ജഡപിടിച്ചു തുടങ്ങിയ മുടിയും കരഞ്ഞു ചുവന്ന കണ്ണും ഒട്ടിതുടങ്ങുന്ന കവിളുകളിലും തലോടി സന്ധ്യ അവളോട് ചോദിച്ചു.

"എനിക്ക് പറ്റുന്നില്ല ചേച്ചി….മറക്കാനോ അവനെ വിട്ടു കളയാനോ….
ഈ ഫോൺ എപ്പോഴും അടുത്ത് വെച്ചിരിക്കുന്നത് അവന്റെ ഒരു കോളിനാ….ഒരിക്കെ എന്നെയൊന്നു വിളിച്ചു സോറി പറഞ്ഞാൽ,..."

"പറഞ്ഞാൽ,...പറഞ്ഞാൽ നീ പോവുവോ…
നിന്നോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ അന്ന് സ്റ്റേഷനിൽ വെച്ച് നിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിന്നെ കൂടെ കൂട്ടിയേനെ...അതുണ്ടായില്ലല്ലോ….."

അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.

"അവനുവേണ്ടി നീ ഒഴുക്കുന്ന കണ്ണീരെല്ലാം പാഴാണ് മോളെ…"

കയ്യിൽ ഉണ്ടായിരുന്ന എൻവലപ് അനഖയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് സന്ധ്യ അവൾക്കരികിലിരുന്നു.

"ഇപ്പോൾ വന്നതാ...അവന്റെ ഡിവോഴ്‌സ് നോട്ടീസ്.
നിനക്ക് വേണ്ടി ഞാൻ ഒപ്പിട്ട് വാങ്ങി…"

അവൾക്ക് നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അനഖയുടെ കണ്ണുകൾ വിറച്ചു,
ജീവനറ്റ പോലെ ഇരുന്ന അനഘ തളർന്നു സന്ധ്യയുടെ മടിയിലേക്ക് വീണു, കണ്ണീര് വാർത്തു.

"എത്ര കാലം നീ

💬 Comments

View all comments