Chapter Title : മറുപുറം 1 [Achillies]
ഇങ്ങനെ കരയും….
അവനു വേണ്ടെങ്കിൽ നീ എന്തിന് വേണ്ടിയാ ഇങ്ങനെ കിടന്നു നരകിക്കുന്നെ…
നീ ഒപ്പിട്ട് കൊടുക്കണം."
അവളുടെ തലയിൽ തലോടിക്കൊണ്ട് സന്ധ്യ തുടർന്നു.
"എന്നിട്ട് അവനെ അവന്റെ പാട്ടിനു വിട്ടിട്ട് നീ നിന്റെ ജീവിതം തുടങ്ങണം…"
അനഖയുടെ കയ്യിലിരുന്നു കടലാസു ചുളുങ്ങി ഞെരിഞ്ഞു.
********************************
കൗണ്സിലിംഗും ഒത്തുതീർപ്പും ഒന്നുമെത്താതെ മ്യൂച്വൽ ഡിവോഴ്സിന്റെ ധാരണ പത്രം ഒപ്പിട്ടു നാല് വർഷത്തെ പ്രണയസുരഭിലം ആയിരുന്ന…..എന്ന് അനഘ വിശ്വസിച്ചിരുന്ന ബന്ധം മുറിച്ചു സന്ധ്യയുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചുകുട്ടിയെപോലെ കോടതി വിട്ടിറങ്ങുമ്പോൾ അവളുടെ കണ്ണിൽ തെളിമയോടെ തെളിഞ്ഞു നിന്ന ചിത്രം നിഖിലും ശ്വേതയും കൈകോർത്തു തന്നെ പുച്ഛത്തോടെ നോക്കുന്നതായിരുന്നു.
രണ്ടു ദിവസങ്ങൾ വീണ്ടും മന്ദതയും ചിന്തകളും ഇരുട്ടും അവളെ കൊണ്ടുപോയി.
മൂന്നാം നാൾ, അവൾക്ക് മുന്നിൽ എത്തിയ സന്ധ്യയുടെ കയ്യിൽ മറ്റൊരു ലെറ്റർ ഉണ്ടായിരുന്നു.
അവൾക്ക് നേരെ നീട്ടിയ ലെറ്റർ സന്ദേഹത്തോടെ അനഘ നോക്കി.
"തുറന്നു നോക്ക്…"
സന്ധ്യയുടെ കനമുള്ള സ്വരം.
എൻവലപ് തുറന്ന ലെറ്ററിൽ സന്ധ്യ ജോലി ചെയ്യുന്ന കമ്പനിയിൽ അവൾക്ക് ജോലി ശെരിയാക്കിയ അപ്പോയിന്റമെന്റ് ആയിരുന്നു.
"എന്തിനാ ചേച്ചീ എനിക്ക് ഇത്…"
"പിന്നെ ജീവിതകാലം മുഴുവൻ നീ ജോലിക്ക് പോവാതെ ഇവിടെ കുത്തിയിരിക്കാനുള്ള ഭാവമാ…???..
….കിട്ടിയ സെറ്റൽമെന്റ് തുക ബാങ്കിൽ ഇട്ടതൊക്കെ കൊള്ളാം എങ്കിലും നിനക്ക് ഈ ഒരവസ്ഥയിൽ നിന്ന് പുറത്തിറങ്ങാൻ ഈ ഒരു ജോബ് നിനക്ക് കറക്റ്റാ പിന്നെ ഒറ്റയ്ക്കൊന്നും അല്ലല്ലോ ഞാൻ കൂടെ ഇല്ലേ, എന്റെ ഒപ്പം അല്ലെ പിന്നെന്താ….??"
"ചേച്ചീ…"
"ഒരു ചേച്ചീമില്ല….മണ്ടേയ് നീ ജോയിൻ ചെയ്യുന്നു…
ദേ പെണ്ണെ ഒരു വിധത്തിൽ
💬 Comments
View all comments