Chapter Title : മറുപുറം 2 [Achillies]
വെക്കുവാ...ഫ്ലാറ്റിൽ എത്തിയിട്ട് വിളിക്കാം,..."
അപ്പുറത്തു നിന്ന് അടക്കി പിടിച്ച ഒരു മൂളൽ മാത്രം കേട്ട് കൊണ്ട് ദീപൻ കാറെടുത്തു.
നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് അവന്റെ കാർ കയറി, ഡോർ തുറന്നു രാഹുലിനെ താങ്ങി എടുക്കുമ്പോൾ പതിവുപോലെ ലിഫ്റ്റ് വരെ സെക്യൂരിറ്റി ഷൈജുവും എത്തി.
ഫ്ലാറ്റ് തുറന്നു അവനെ റൂമിലെ ബാത്‌റൂമിൽ ഷവറിനടിയിൽ ഇരുത്തി, കുളിര് ദേഹത്തു അരിച്ചു കയറിയപ്പോൾ അവൻ വിറക്കുന്നത് കണ്ട ദീപൻ ഷവർ ഓഫ് ആക്കി ദേഹമാകെ ഒന്ന് തുടച്ചു ഒരു ഷോർട് ഉടുപ്പിച്ചു കട്ടിലിൽ കിടത്തി പുതപ്പെടുത്തു നെഞ്ച് വരെ മൂടി.
പിന്നെ കയ്യിൽ കൂടെ കരുതിയ കാസെറോൾ അവനു കാണുന്ന രീതിയിൽ കട്ടിലിനരികിലെ മേശയിൽ വച്ചു,
താടിയിറങ്ങി കരിവാളിച്ചു ക്ഷീണിച്ച അവന്റെ മുഖം നോക്കി നിന്ന ദീപന്റെ ഉള്ളു നീറുന്നുണ്ടായിരുന്നു.
ചിന്തകളെ മുറിച്ചുകൊണ്ടു വീണ്ടും അവന്റെ ഫോൺ അടിച്ചു.
ആരാണെന്നു അറിയാവുന്നത് കൊണ്ട് അവൻ നോക്കാതെ തന്നെ അറ്റൻഡ് ചെയ്തു.
"എത്തി….ഉം...അവൻ കാണുമ്പോലെ വെച്ചിട്ടുണ്ട്…
ആഹ് ഞാൻ വീഡിയോ കാൾ വരാം…."
കാൾ കട്ട് ചെയ്ത്… ദീപൻ വീഡിയോ കാൾ ഓൺ ആക്കി പാർവതിയെ വിളിച്ചു.
ശേഷം രാഹുലിന് നേരെ തിരിച്ചു.
"അവൻ വീണ്ടും ക്ഷീണിച്ചു….എനിക്ക് പേടിയാവാണു ഏട്ടാ….എന്റെ കൊച്ച്…."
തെന്നിപ്പോയ ഒരു ചെറു നിലവിളി ഉയർന്നതും ദീപൻ അവളെ നോക്കി.
"അടങ്ങിയിരിക്ക് പാർവതി….ഇല്ലേൽ ഞാൻ ഇപ്പോൾ കട്ട് ചെയ്യും…."
"എനിക്ക് സഹിക്കണില്യ ഏട്ടാ….ഞാൻ….ഞാനും കൂടി കാരണോല്ലേ...ഇവന് ഈ ഗതി വന്നേ…."
"നീ കരായതിരിക്ക് പാറു….വിധിയാണ്….
എങ്ങനേലും ഇവനെ മാറ്റിയെടുത്തെ ശെരിയാകൂ…"
ദീപൻ ഫോണിലൂടെ രാഹുലിനെ നോക്കി കരയുന്ന പാർവതിയെ ശകാരിച്ചുകൊണ്ട്
💬 Comments
View all comments