Chapter Title : മറുപുറം 2 [Achillies]
ആശ്വസിപ്പിച്ചു.
"നമ്മുക്ക് ഒന്നൂടെ അവനെ ഹോസ്പിറ്റലിൽ കൊണ്ടൊയാലോ ഏട്ടാ...ഞാൻ...ഞാൻ അവന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചോളാം…"
"അവനു കൂടി പൂർണ്ണ മനസ്സ് തോന്നാതെ അവിടെ കൊണ്ടോയിട്ടൊന്നും കാര്യമില്ല….എന്തേലും അത്ഭുതം സംഭവിക്കണം അല്ലേൽ ഇനി…."
ദീപൻ പറഞ്ഞു നിർത്തി.
"ഞാൻ വെക്കുവാ….നീ കഴിച്ചോ….ഞാൻ വരാൻ കുറച്ചു വൈകും…"
"ഉം…."
കണ്ണീരോടെ പാർവതി ഫോൺ വെച്ചു.
ദീപൻ അവനരികിൽ കയറി കിടന്നു അവന്റെ തലമുടിയിലൂടെ കയ്യോടിക്കുമ്പോൾ അവൻ അനുഭവിച്ച വേദനകൾ മുള്ളുപോലെ ദീപന്റെ ഉള്ളിലും കുത്തുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു, ഒഴുകുന്ന പുഴപോലെ മാസങ്ങളും….
ദീപൻ ഏറെക്കുറെ വീട്ടിൽ തന്നെ ആയിരുന്നു പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒഴികെ ഓഫീസിലെ ചുമതലകൾ മുഴുവൻ രാഹുലിന് മേലെ ആയിരുന്നു.
പെട്ടെന്നുള്ള മാറ്റത്തിൽ രാഹുലിന് അസ്വസ്ഥതകൾ തോന്നിയിരുന്നെങ്കിലും വീട്ടിൽ ഉള്ള ഏട്ടനെ ചുറ്റി സന്തോഷത്തോടെ ചുറ്റിത്തിരിയുന്ന ഏട്ടത്തിയുടെ പ്രകാശം നിറഞ്ഞ മുഖം കാണുമ്പോൾ രാഹുലിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെ ആവുകയായിരുന്നു.
ശ്വേതയുമായുള്ള ഇണക്കവും പിണക്കവുമെല്ലാം രാഹുൽ ആസ്വാദിക്കുകയായിരുന്നു, ശ്വേതയും പാർവതിയും കസിൻസ് ആയിരുന്നതുകൊണ്ടും അവർ തമ്മിൽ ഒരിക്കലും സൗന്ദര്യപിണക്കങ്ങൾ ഉണ്ടായിരുന്നില്ല, പാർവതി അതിനൊരു അവസരം കൊടുത്തിരുന്നുമില്ല.
പ്രണയത്തിൽ മുങ്ങിയ രാത്രികളും പകലുകളുമായി രാഹുൽ ഒരു സ്വപ്നത്തിൽ എന്ന പോലെ ഒഴുകിക്കൊണ്ടിരുന്നു സ്വപ്നത്തിന്റെ അവസാനം എന്നോണം ആഹ് ദിവസം എത്തും വരെ.
"ഡാ ചെക്കാ പെണ്ണിനെ ഇട്ടു വട്ട് കളിപ്പിക്കല്ലേട്ടോ….രാവിലെ നീ വിഷ് ചെയ്തില്ല ഓർത്തില്ല എന്നൊക്കെ പറഞ്ഞു എന്നോട് പതം പറയുവായിരുന്നു അവള്…"
ശ്വേത കൈകഴുകാൻ പോയപ്പോൾ രാഹുലിന്റെ കയ്യിൽ നുള്ളി പാർവതി പറഞ്ഞു.
"അവളുടെ എന്റെ കൂടെ ഉള്ള ആദ്യ ബി ഡേയ് അല്ലെ ഏട്ടത്തി...ഒരു സർപ്രൈസ്
💬 Comments
View all comments