0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

പോലും ഇല്ലാതെ എങ്ങനെയാ…."

രാഹുൽ കള്ള ചിരിയൊതുക്കി പറഞ്ഞു.

"പിന്നെ അവളുടെ കുറുമ്പ് കാണാനും നല്ല രസാ അത് വൈകിട്ട് വരെ അങ്ങനെ ഇരുന്നോട്ടെ……
ഉച്ച കഴിയുമ്പോൾ ഞാൻ കേക്കും ബാക്കി സംഭവങ്ങൾ ഒക്കെ ആയിട്ട് വരാം…"

പുട്ട് പൊടിച്ചു മുട്ടക്കറിയുമായി കുഴച്ചു വായിലേക്കിട്ടുകൊണ്ട് രാഹുൽ പറഞ്ഞു.

"നമ്മൾ മാത്രേ ഉള്ളോട...അവളുടെ അച്ഛനേം അമ്മേം ഒന്നും വിളിക്കണ്ടേ…"

"ഏയ് അവിടെ നാളെ കൂടാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…"

ശ്വേത വരുന്നത് കണ്ട രണ്ടു പേരും സംസാരം മാറ്റി.

"ഏട്ടത്തി എനിക്ക് കുറച്ചൂടെ ഗ്രേവി താ…"

പ്ലേറ്റ് നീട്ടിക്കൊണ്ട് രാഹുൽ പറഞ്ഞത് കേട്ടുകൊണ്ട് വന്ന ശ്വേത അവന്റെ തലയിൽ ഒന്ന് തട്ടി.

"ഒഴിച്ച് കൊടുക്ക് ഏട്ടത്തി വെട്ടി വിഴുങ്ങട്ടെ…"

"ഡി…"

രാഹുലിന്റെ തലയിൽ തട്ടിയത് കണ്ട പാർവതി കനത്തിൽ വിളിച്ചു.

പാർവതിയെ നോക്കി കൊഞ്ഞനം കുത്തിയ ശ്വേത മുകളിലേക്ക് കയറിപ്പോയി.

"പെണ്ണിന് ശെരിക്കും ഇളകിയിട്ടുണ്ട്…"

"അതൊക്കെ വൈകിട്ട് കേക്ക് മുറിക്കുമ്പോൾ മാറിക്കോളും…"

രാഹുൽ കണ്ണിറുക്കി പറഞ്ഞു.

കാറിൽ ഇരിക്കുമ്പോഴും ശ്വേതയുടെ മുഖം ഗൗരവത്തിൽ ആയിരുന്നു.

"ഡോ….എന്താടോ മിണ്ടാതെ ഇരിക്കുന്നെ…"

ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ ശ്വേത ഒന്നും മിണ്ടിയില്ല,
ഒളിപ്പിച്ച കള്ള ചിരിയോടെ രാഹുൽ വണ്ടി അവളുടെ ഓഫീസിനു മുന്നിൽ നിർത്തി.

"ഒന്നും മറന്നില്ലല്ലോ…???"

അവന്റെ നേരെ കണ്ണ് കൂർപ്പിച്ചുകൊണ്ട് പുറത്തു ഇറങ്ങി കുനിഞ്ഞു കൊണ്ട് ശ്വേത ചോദിച്ചു.

"ഏയ്...എന്ത് മറക്കാൻ...ഒന്നും മറന്നിട്ടില്ല...ഈവനിംഗ് ഞാൻ കൂട്ടാൻ വരാമേ...റ്റാ റ്റാ…"

പറഞ്ഞ ശേഷം രാഹുൽ വണ്ടിയെടുത്തു പോവുമ്പോൾ അവന്റെ കാറിലേക്ക് നോക്കി നിൽക്കുന്ന ശ്വേതയെ കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു.
********************************

💬 Comments

View all comments