0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

"കേക്ക് എവിടെടാ…."

"കാറിൽ ഉണ്ടേട്ടത്തി…"

കയ്യിൽ നിറഞ്ഞിരുന്ന പാർട്ടി പോപ്പറുകളും ഡെക്കറേറ് ചെയ്യാനുള്ള ബലൂണും കൊണ്ടകത്തേക്ക് കയറുംവഴി രാഹുൽ ഇറങ്ങി വന്ന പാർവ്വതിയോട് പറഞ്ഞു.
കാറിൽ നിന്ന് കേക്ക് എടുത്തു അകത്തേക്ക് കയറുമ്പോഴേക്കും രാഹുൽ തോരണങ്ങൾ കൊണ്ട് അലങ്കരിക്കാൻ തുടങ്ങിയിരുന്നു.
സോഫയിൽ ഇരുന്നോണ്ട് ബലൂണ് വീർപ്പിക്കുന്ന ദീപനെ കണ്ടുകൊണ്ടാണ് അവൾ അകത്തേക്ക് വന്നത്.

"വൈകിട്ടത്തേക്ക് പുറത്തൂന്നു എന്തേലും വാങ്ങണോ ഏട്ടത്തി…"

"അയ്യട….അപ്പോൾ ഞാൻ ഉണ്ടാക്കിയാതൊക്കെയോ…
ഇവിടുള്ളതൊക്കെ മതീട്ടാ…"

കേക്ക് ഫ്രിഡ്ജിലേക്ക് കൊണ്ടുപോയി വെക്കുന്നതിനിടയിൽ പാർവതി ഒച്ചയിട്ടു.

തമ്മിൽ നോക്കി ദീപനും രാഹുലും ചിരിക്കുമ്പോൾ വൈകിട്ടത്തെ കൊച്ചു പാർട്ടിക്കായി അവരുടെ വീട് ഒരുങ്ങുകയായിരുന്നു.
********************************

"ഏട്ടാ അവനെയൊന്നു വിളിച്ചു നോക്കട്ടെ…."

ഇടറുന്ന സ്വരത്തിൽ പേടിയോടെ പാർവതി ഡ്രൈവ് ചെയ്യുന്ന ദീപനോട് പറഞ്ഞു.

ദീപന്റെ മനസ്സ് ആകെ കലുഷിതമായത് കൊണ്ടാവാം അവനിൽ നിന്ന് ഉത്തരം ഒന്നും കിട്ടിയില്ല.

-------------------------------------

വൈകിട്ട് അതീവ സന്തോഷത്തോടെയായിരുന്നു ശ്വേതയെ വിളിക്കാനായി രാഹുൽ അവളുടെ ഓഫീസിലേക്ക് പോയത്.

ഇടയ്ക്ക് അവൻ വിളിച്ച കാൾ ഒക്കെയും അവൾ എടുക്കാതിരുന്നപ്പോൾ തന്നെ അവൾ തന്നോട് പിണങ്ങി എന്ന് രാഹുലിന് അറിയാമായിരുന്നു.
അവളുടെ ആക്രമണം പ്രതിരോധിക്കാൻ അവൾക്കിഷ്ടപ്പെട്ട വൈറ്റ് ഓർക്കിഡുകൾ നിറഞ്ഞ ഒരു ബൊക്കെ അവൻ കരുതിയിരുന്നു.

ഓഫീസിനു മുന്നിൽ കാർ നിർത്തി അവളെ വെയിറ്റ് ചെയ്യുമ്പോൾ അവന്റെ മനസ് കുട്ടികളുടേതെന്ന പോലെ തുടിച്ചു കൊണ്ടിരുന്നു, എക്സയ്റ്മെന്റ് നിറഞ്ഞു അവനു ഓരോ നിമിഷവും മണിക്കൂറുകൾ പോലെയാണ് തോന്നിയത്.
ഓഫീസിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞു ഓരോരുത്തരായി ഇറങ്ങുന്നത് കണ്ട അവൻ ചിരിയോടെ ബൊക്കെ കയ്യിൽ എടുത്തു.

കാറിനു വെളിയിൽ അവളെയും കാത്തു

💬 Comments

View all comments