0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

പരിചയമുള്ള കൂട്ടുകാരെയൊക്കെ വിളിച്ചു കൊണ്ടിരുന്നു,..എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് അവന്റെ താളം തെറ്റിക്കാനുള്ള മറുപടികൾ മാത്രമായിരുന്നു.

-------------------------------------

"ഹേയ്….നിങ്ങളിങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
ആള് പിണങ്ങി എന്തേലും കുരുത്തക്കേട് ഒപ്പിച്ചതാവും…
ഏതേലും കൂട്ടുകാരികളുടെ വീട്ടിൽ ഉണ്ടാവും…
ഹോസ്പിറ്റലിൽ ഒന്നും ശ്വേതയുടെ ഏജ് ഗ്രൂപ്പിൽ ഉള്ള ആക്‌സിഡന്റസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല….
കുറച്ചു സമയമേ വേണ്ടു...നമുക്ക് ആളെ കണ്ടുപിടിക്കാം…
നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് ചെല്ല്… "

രാത്രി ഇരുട്ടി സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ സി ഐ രാഹുലിന്റെ തോളിൽ തട്ടി പറഞ്ഞു.

നിറഞ്ഞു ചുവന്ന കണ്ണുകളും ചുരുങ്ങി ക്ഷീണിച്ച മുഖവുമായി ദീപന്റെ തോളിൽ ചാരി അവൻ കാറിൽ കയറി.
കാറോടിക്കുമ്പോഴെല്ലാം അവൻ മൗനമായി പുറത്തേക്ക് നോക്കിയിരുന്നതെ ഉള്ളൂ.
കണ്ണിൽ നിന്നുരുണ്ടിറങ്ങുന്ന മിഴിനീർ പക്ഷെ അവന്റെ ഹൃദയം പോലെ വാചാലമായിരുന്നു.

"എന്തായി...ഏട്ടാ…."

വാതിൽ തുറന്നതെ കരഞ്ഞു വീർത്ത മുഖവുമായി പാർവതി അവരോടു ആരാഞ്ഞു,

"പറയാം…"

രാഹുൽ മുകളിലേക്ക് തളർന്നു പോവുന്നത് കണ്ട പാർവതി അവനു നേരെ നടക്കാൻ ഒരുങ്ങുന്നത് കണ്ട ദീപൻ അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.

"അവൻ കുറച്ചു കിടന്നോട്ടെ…"

അത് മനസ്സിലാക്കിയെന്നോണം പാർവതി ദീപനോട് ചേർന്ന് നിന്നു.

"അവളെ കുറിച്ച് എന്തേലും വിവരം കിട്ടിയോ ഏട്ടാ…"

"ഇല്ല….ആക്സിഡന്റ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…
പിന്നെ സി ഐ സംശയം പറഞ്ഞത് കിഡ്നാപ്പ് ആണോ എന്നുള്ളതാ….ഫോണും ഓഫ് ആണല്ലോ….
എനിക്കറിയില്ല…."

ദീപൻ സോഫയിലേക്കിരുന്നു,
അവന്റെ നെഞ്ചിൽ തലചായ്ചു മൗനമായി പാർവതിയും വിങ്ങിയപ്പോൾ ആഘോഷിക്കാനായി കെട്ടിയിരുന്ന തോരണങ്ങളും ബലൂണും വർണങ്ങളും ഇതിനെല്ലാം മൂകസാക്ഷികളായി.

റൂമിലെത്തിയ രാഹുൽ അവൾ രാവിലെ അഴിച്ചിട്ട ഷർട്ട് നെഞ്ചോടു ചേർത്ത് കരഞ്ഞു.

💬 Comments

View all comments