0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

സി ഐ ഏട്ടനോട് ഒതുങ്ങി നിന്ന് പറഞ്ഞതാണെങ്കിലും അവളെ തട്ടിക്കൊണ്ടു പോവാനുള്ള സാധ്യത പറഞ്ഞത് അവനും കേട്ടിരുന്നു.

അവളുടെ മണം നിറഞ്ഞ ഉടുപ്പ് നെഞ്ചോടു ചേർത്ത് വിതുമ്പുമ്പോൾ അവന്റെ ഉള്ളു പൊളിയുകയായിരുന്നു.

********************************

"ഡാ മോനെ എണീക്ക്…"

ശ്വേതയുടെ ഉടുപ്പും കെട്ടിപ്പിടിച്ചു രാത്രി മുഴുവൻ ഉറക്കമില്ലാതെ കരഞ്ഞു എപ്പോളോ ഉറങ്ങിപ്പോയ രാഹുലിനെ ദീപൻ വിളിച്ചതും.

രാഹുൽ ഞെട്ടി എഴുന്നേറ്റു.
അവന്റെ കണ്ണുകൾ വീർത്തിരുന്നു,
ചുവന്നു തിളങ്ങിയ അവന്റെ കണ്ണുകളിൽ പ്രതീക്ഷ കണ്ട ദീപൻ തല താഴ്ത്തി.

"നീ പെട്ടെന്ന് ഒന്ന് റെഡിയാക് നമുക്കൊന്ന് പുറത്തു പോണം…."

ദീപൻ പറഞ്ഞതുകേട്ട രാഹുലിന്റെ നെഞ്ചിൽ തുടിയുണർന്നു.

"ഏട്ടാ...എങ്ങോട്ടേക്കാ….ശ്വേത അവളെ കിട്ടിയോ പറ…."

എഴുന്നേറ്റു തന്റെ നേരെ നോക്കാത്ത ദീപന്റെ കയ്യിൽ കുലുക്കിക്കൊണ്ട് രാഹുൽ ചോദിച്ചു.

"ഉം….അവൾ സ്റ്റേഷനിൽ ഉണ്ട്…."

അത്ര മാത്രം പറഞ്ഞു ദീപൻ താഴേക്ക് പോയി.

കേട്ടതോടെ പുതുജീവൻ കയ്യിൽ കിട്ടിയ പ്രതീതി ആയിരുന്നു രാഹുലിന് തിടുക്കത്തിൽ ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ അവനെ കാത്തു ദീപൻ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഇറങ്ങാൻ നേരം ഏട്ടത്തിയെ നോക്കിയെങ്കിലും കണ്ടില്ല…
ശ്വേതയെ കാണാനുള്ള വ്യഗ്രതയിൽ അവൻ ഓടി കാറിൽ കയറി, ദീപൻ കാറെടുത്തു.

"അവൾ ശെരിക്കും മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു….
നമ്മൾ ഒരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തതിനു ഇങ്ങനെയാണോ ചെയ്യേണ്ട…."

ദീപൻ എന്തോ പറയാൻ ആഞ്ഞതും രാഹുൽ ഉള്ളിലുള്ള സന്തോഷം കൊണ്ട് പറഞ്ഞു തുടങ്ങി.
അത് കേട്ടതോടെ ദീപൻ പറയാൻ വന്നത് ഉള്ളിലൊതുക്കി.
അവന്റെ കണ്ണ് തുളുമ്പിയത് ശ്വേതയെക്കുറിച്ചുള്ള പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്ന രാഹുൽ കണ്ടില്ല.

സ്റ്റേഷനിൽ ഇറങ്ങി അകത്തേക്ക്

💬 Comments

View all comments