0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

നടക്കുന്ന നേരം അവരെ കടന്ന് കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ മറ്റൊരുവൾ താങ്ങിക്കൊണ്ട് പോവുന്നത് അവരുടെ കണ്ണിൽ പെട്ടു.

സ്‌റ്റേഷനിലേക്ക് കടന്ന രാഹുലിന്റെ കണ്ണുകൾ ശ്വേതയെ തേടി ചുറ്റും നടന്നു,
സി ഐ യുടെ റൂമിലേക്ക് കടക്കുമ്പോൾ രാഹുൽ അക്ഷമനായിരുന്നു,

അതെ സമയം ദീപനോട് പുറത്തു നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം സി ഐ അകത്തേക്ക് വരുന്നത് നെഞ്ചിടിപ്പോട് കൂടിയാണ് അവൻ കണ്ടത്.
അവന്റെ മുന്നിൽ തൊപ്പി ഊരി വെച്ച സി ഐ, യുടെ മുഖം അസ്വസ്ഥമായിരുന്നു.
അവന്റെ പേടി അത് കണ്ടതോടെ കൂടുകയും ചെയ്തു.

"സാർ ശ്വേത….അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…"

അവന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

"ഇല്ല രാഹുൽ….ഷി ഈസ്,... ഷീ ഈസ് ഓൾ റൈറ്റ്….എനിക്ക് പറയാനുള്ളത് രാഹുലിനോടാണ്, പറയുന്നതെല്ലാം താൻ റാഷണൽ ആയിട്ട് കേൾക്കണം,....പറയാനുള്ളത് കുറച്ചു വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആവുമ്പോൾ അത് കേൾക്കാനുള്ള മനഃസാനിധ്യം കൂടി താങ്കൾക്ക് വേണമല്ലോ…."

"സാർ എന്താ പറയുന്നത് ശ്വേത അവൾക്കെന്തെങ്കിലും…"

"നോ…ആള് സേഫ് ആണ് ഇവിടെ തന്നെ ഉണ്ട്….വിളിക്കും മുന്നേ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ആൻഡ് അതിലേക്കാണ് ഞാൻ വരുന്നത്, കയ്യിൽ പേപ്പർ വെയിറ്റ് എടുത്തൊന്നമർത്തി തന്റെ മുഖം ഒന്നയച്ചു സി ഐ നിഷാദ് രാഹുലിനെ നോക്കി.

"രാഹുൽ ഇന്നലെ ശ്വേത ഓഫീസിൽ താൻ ഡ്രോപ്പ് ചെയ്തു കഴിഞ്ഞു ശ്വേതയുടെ ഒരു ഫ്രണ്ട് ന്റെ ഒപ്പം ആയിരുന്നു.
ഫോൺ സിഗ്നലും ഓഫീസിനു മുന്നിലെ സിസി ടീവി വിഷ്വൽസും വെച്ചു ഞങ്ങൾ അവരെ കണ്ടെത്തി.
ആൻഡ് ചോദിച്ചു വന്നപ്പോൾ….ശ്വേതയ്ക്ക് അയാളുമായി ഒരു അഫയർ ഉണ്ടെന്നു മനസിലായി, ഇന്നലെ അവർ പോയതും അതുകൊണ്ടായിരുന്നു.
…….ഇപ്പോൾ രണ്ടു

💬 Comments

View all comments