0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

പേരും ഇവിടെയുണ്ട്, അയാളുടെയും കല്യാണം കഴിഞ്ഞതാണ് ആൻഡ് ഇറ്റ് വാസ് എ ലവ് മാര്യേജ്….
ബട്ട് അതിനി കണ്ടിന്യൂ ചെയ്യാൻ താല്പര്യമില്ല എന്ന് കുറച്ചു മുന്നേ അയാളുടെ വൈഫ് വന്നപ്പോൾ അയാൾ പറഞ്ഞു കഴിഞ്ഞു,
ശ്വേതയ്ക്കും അയാളോടൊപ്പം ജീവിക്കാനാണ് താല്പര്യം എന്നാണ് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്…"

നിഷാദ് അത്രയും പറഞ്ഞു നിർത്തി രാഹുലിനെ നോക്കിയപ്പോൾ അനങ്ങാതെ വിളറി ചോര വാർന്നു ഒരു ശവം പോലെ കസേരയിൽ രാഹുൽ അയാളെ നോക്കിയിരുന്നു.
അവന്റെ കണ്ണിലേക്ക് നോക്കിയ നിഷാദിനുപോലും കണ്ണ് താഴ്ത്തേണ്ടി വന്നു.

ദീപൻ അവന്റെ തോളിൽ തട്ടുമ്പോൾ പിടിവിട്ടു ഒഴുകിയ നീർത്തുള്ളികൾ അവന്റെ ഷർട്ട് നനയിച്ചു തുടങ്ങിയിരുന്നു.

"ഡാ മോനെ…"

ദീപൻ വിളിക്കുമ്പോൾ ഞെട്ടി നോക്കിയ രാഹുൽ തല ഉയർത്തി നോക്കി.

"എനിക്ക്...അവളെയൊന്നു കാണാൻ പറ്റുമോ…"

ദയനീയമായി രാഹുൽ ചോദിച്ചു.

സി ഐ യുടെ റൂമിലേക്ക് ശ്വേതയും നിഖിലും വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനെപോലെ തല കുനിച്ചു രാഹുൽ ഇരുന്നു.
അവർ അകത്തു വന്നപ്പോൾ സി ഐ മുരടനക്കിയപ്പോൾ രാഹുൽ തല ഉയർത്തി അവിടെ,
തന്നെ നോക്കാനുള്ള പ്രയാസത്തിൽ നിഖിലിന്റെ മറവിൽ നിൽക്കുന്ന ശ്വേത അവനു വേണ്ട ഉത്തരം നൽകി, ഒരു തുള്ളി കണ്ണീർ പൊഴിച്ച് ഹൃദയം നുറുങ്ങിയ ഒരുവന്റെ ചിരി അവൻ അവർക്ക് നൽകി, തോറ്റുപോയവന്റെ ചിരി.
ഇനിയും ഒരു വിഡ്ഢിയെപോലെ അവരുടെ മുന്നിൽ നില്ക്കാൻ കഴിയാതെ രാഹുൽ എഴുന്നേറ്റു, കാലു കുഴിയിൽ വെച്ചപോലെ ഇടറിയപ്പോൾ ദീപൻ അവനെ താങ്ങി ചുണ്ടിൽ ഒരു ഭ്രാന്തന്റെ ചിരിയും കണ്ണിൽ തോറ്റുപോയവന്റെ കനലുമായി മുറി വിട്ടുപോയ അവനു അകമ്പടി എന്നോണം ശ്വേതയുടെ

💬 Comments

View all comments