Chapter Title : മറുപുറം 2 [Achillies]
കഴിച്ച പാത്രം കഴുകി വെച്ച് അവളെ ചുറ്റിപിടിച്ചു.
"അയ്യേ ഇത്രേം നാളായിട്ടും എന്റെ ഏട്ടത്തിയെന്താ ഇങ്ങനെ തൊട്ടാവാടി ആയിപ്പോയെ…
എന്നെ അറിഞ്ഞൂടെ….
എനിക്കെന്റെ ഏട്ടനും ഏട്ടത്തിയും പറയുന്നതല്ലേ ഉള്ളൂ…"
അവളുടെ കണ്ണ് തുടച്ചു കവിളിൽ ഉമ്മ കൊടുത്തു രാഹുൽ ചിരിച്ചു.
ഒരപകടത്തിൽ പെട്ട് പന്ത്രണ്ടുകാരനായ രാഹുലിനെയും ഇരുപതിമൂന്നുകാരനായ അവന്റെ ഏട്ടൻ ദീപനേയും തനിച്ചാക്കി അച്ഛനും അമ്മയും പോവുമ്പോൾ തകർന്നു പോയ അവരെ വീണ്ടും ഉയർത്തിയെടുത്തത് പാർവതിയുടെ അച്ഛൻ ആയിരുന്നു.
ബിസിനെസ്സിൽ സഹായിക്കുന്നതിനൊപ്പം ദീപന് പാർവതിയോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാക്കി അവരെ ഒന്നിപ്പിക്കുകയും ചെയ്തു.
ശാലീന സുന്ദരിയും ഉള്ളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞ പാർവതി വീട്ടിലെത്തിയതുമുതൽ
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഉള്ളു തകർന്ന രാഹുലിന് അവനെക്കാൾ എട്ട് വയസ്സ് മൂത്ത പാർവതി അമ്മയായി മാറുകയായിരുന്നു അവൾക്ക് അവൻ മകനും.
"എനിക്ക് ഏട്ടത്തിയെപോലെ ഒരു പാവത്തിനെ മതി…"
വൈകീട്ട് പാർവതിയുടെ മടിയിൽ തലവെച്ചു ടി വി കാണുമ്പോൾ രാഹുൽ പറഞ്ഞു.
"അതാണോ നീ ഇത്ര നേരം ആലോചിച്ചോണ്ടിരുന്നെ…."
അവന്റെ കൊലുന്നനെയുള്ള മുടിയൊന്നു കയ്യിട്ടിളക്കി അവൾ ചിരിച്ചു.
"എന്നിട്ടെന്തിനാ എന്നെ ഇട്ടു വട്ടം കറക്കുന്ന പോലെ വരുന്ന കൊച്ചിനെയും വട്ടാക്കാനോ….നിനക്ക് ഞങ്ങളെ,... ഒരു വായാടി പെണ്ണിനെ തന്നെ കണ്ടു പിടിച്ചു തരും."
-------------------------------------
അടുത്ത ചിങ്ങത്തിൽ പാർവതിയുടെ ഇളയച്ഛന്റെ മകളായ ശ്വേതയുമായി രാഹുലിന്റെ കല്യാണം നടന്നു അനിയന് വേണ്ടിയുള്ള പാർവതിയുടെ തിരച്ചിൽ എത്തിച്ചേർന്നത് സ്വന്തം കുടുംബത്തിൽ തന്നെ ആയിരുന്നു.
എം എസ് സി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശ്വേതയ്ക്കും രാഹുലിനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടത്തോടെ അധികം വൈകാതെ
💬 Comments
View all comments