0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

തലയിൽ തട്ടിക്കൊണ്ടു അവൾ വെള്ളം അവനു നീട്ടി.

"എന്താ ഏട്ടത്തി...എനിക്ക് ഇപ്പോൾ കല്യാണം വേണോന്നു ഞാൻ പറഞ്ഞോ….പിന്നെ എന്തിനാ ഇപ്പോൾ…"

"പത്തിരുപത്താറ് വയസ്സായില്ലേ...ഇനി അതിനൊക്കെ ഉള്ള സമയം ആയി…
അതൊക്കെ ഞങ്ങള് തീരുമാനിച്ചോളാം…
ന്റേം ഏട്ടന്റേം അവകാശാ അത്.."

തെല്ല് അഭിമാനത്തോടെ പാർവതി അത് പറഞ്ഞു അവനെ നോക്കി എളിയിൽ കൈ കുത്തി നിന്നു.

"ഉവ്വാ….
ന്റെ പോന്നു പാറുവേട്ടത്തി അല്ലെ…
ഞാൻ കുറച്ചു നാളൂടെ ഒറ്റയ്ക്ക് നടന്നോട്ടെ….കുറെ യാത്രകൾ ഒക്കെ പ്ലാൻ ഉള്ളതാ…"

അവളുടെ തോളിൽ മുഖം ചായ്ച്ചു അവൻ കൊഞ്ചി.

"അയ്യട മോന്റെ കൊഞ്ചലൊന്നും ഞി ന്റെടുത് നടക്കില്ലാട്ടോ…
വന്ന നാൾ മുതല് നിന്നെ കൊഞ്ചിച്ചു വഷളാക്കി നിന്റെ താളത്തിന് തുള്ളി ഉത്തരവാദിത്വമില്ലാതെ ആക്കിയെന്നു പറഞ്ഞു ഇന്നൂടെ എന്നെ ചീത്ത പറഞ്ഞെ ഉള്ളൂ…
അതോണ്ട് കല്യാണത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസുമില്ല….
നിന്റെ കല്യാണം കഴിഞ്ഞു ബിസിനെസ്സ് കുറെയൊക്കെ നിന്നെ ഏൽപ്പിക്കണം ന്നു ഏട്ടൻ പറഞ്ഞതാ...ന്നിട്ട് വേണം എനിക്കും ഏട്ടനും കൂടെ കുറച്ചു നാള് ഒന്ന് വെക്കേഷൻ എടുക്കാൻ…."

"ദുഷ്ടത്തി….."

പാർവതിയുടെ കയ്യിൽ നുള്ളിയപ്പോൾ അവൾ അവനെ നോക്കി ഒച്ചയിട്ടു.

"എനിക്ക് നോന്തൂഡാ…."

"ആഹ് അയിനാ പിച്ചിയെ…
എപ്പോഴും എന്റെ കൂടെ നിക്കാം ന്നു പറഞ്ഞിട്ട് കാലു മാറുന്നോ…"

"അച്ഛനും അമ്മേം പോയെ പിന്നെ എല്ലാം ഒറ്റയ്ക്ക് വലിക്കണതല്ലേടാ നിന്റെ ഏട്ടൻ….
ഇപ്പോൾ ന്റെ മോൻ ഇത്രേം ആയില്ലേ...ഇനിം ഏട്ടനെ സഹായിച്ചില്ലേൽ നിന്നെ ഞാനാ വഷളാക്കിയെന്നു ഓരോരുത്തരു ഒളിഞ്ഞും തെളിഞ്ഞും പറേണത് കേൾക്കുമ്പോൾ എനിക്ക് വിഷമാവും…"

അവളുടെ കണ്ണുകൾ ഈറൻ പൊടിഞ്ഞു തുടങ്ങുന്നത് കണ്ട അവൻ

💬 Comments

View all comments