0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.6K

പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എല്ലാം രേഖപ്പെടുത്തി.

"ആൾക്ക് ബോധം വന്നിട്ടില്ലാത്തത് കൊണ്ട് ആളോട് സംസാരിക്കാൻ പറ്റിയിട്ടില്ല...എങ്കിലും ഇത് വേറെ വകുപ്പിലെ പോകു എന്ന് തോന്നുന്നു….
നിങ്ങൾ ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും ഒരു എൻക്വയറിക്ക്….ഇപ്പോൾ വേണ്ട, അവിടുന്ന് അറിയിക്കും….ഓക്കേ….അഡ്രസ്സ് ഹോസ്പിറ്റലിൽ കൊടുത്തിട്ട് പൊയ്‌ക്കോളൂ….."

അനഖയോടും സന്ധ്യയോടും പറഞ്ഞ ശേഷം അവർ നിഷയ്ക്ക് നേരെ തിരിഞ്ഞു.

"ഡോക്ടർനെ ഇപ്പോൾ കാണാൻ പറ്റുമോ ഞങ്ങൾക്ക് റിപ്പോർട്ട് വാങ്ങാൻ ആയിരുന്നു…."

"ഡോക്ടർ ഇപ്പോൾ ക്യാബിനിൽ ഉണ്ടാവും സർ…"

"ഓക്കേ…..അപ്പോൾ നിങ്ങൾ സിറ്റി വിട്ടു പോകരുത് എൻക്വയറി കഴിയും വരെ…."

അനഖയെയും സന്ധ്യയെയും നോക്കി അത്രയും പറഞ്ഞ ശേഷം അവർ നടന്നു നീങ്ങി,

"അപ്പോൾ ഇനി കുറച്ചു നാളത്തെ ഉറക്കം പോയികിട്ടി…"

അനഘ മുഷിപ്പോടെ പറഞ്ഞു സന്ധ്യയെ നോക്കി.

"ഭാഗ്യത്തിന് നിന്റെ കാറിൽ തട്ടി അവൻ തട്ടിപോവാഞ്ഞത് ഭാഗ്യം ഇല്ലേൽ ഉറക്കം ജയിലിൽ ആയേനെ…"

സന്ധ്യ അവളെ നോക്കി പറഞ്ഞു നെടുവീർപ്പിട്ടു.

"നിങ്ങൾ എന്നാൽ പൊക്കോ എന്തേലും ഉണ്ടേൽ നാളെ വരുമ്പോൾ ഞാൻ പറയാം….എനിക്ക് റൗണ്ട്സിനു ടൈം ആയിട്ടുണ്ട്."

അവരെ യാത്രയാക്കാൻ ഹോസ്പിറ്റലിന് മുന്നിൽ വരെ വന്നു.

"ശോ….എനിക്കിതു കാണുമ്പോൾ സഹിക്കുന്നില്ല ചേച്ചി…"

കാറിന്റെ മുൻവശം കണ്ടു അനഘയ്ക്ക് വീണ്ടും നെഞ്ച് നുറുങ്ങാൻ തുടങ്ങി.

"സംഭവിച്ചത് സംഭവിച്ചു ഇനീം അതാലോചിച്ചു വെറുതെ വിഷമിക്കുന്നതെന്തിനാ നമുക്ക് ഷോറൂമിലേക്ക് വിളിച്ചു ചോദിക്കാം ഇൻഷുറൻസ് കവർ ചെയ്യുമോ എന്ന് …."

സന്ധ്യ അവളെയും കൂട്ടി കാറിലേക്ക് നടന്നു.
ഹോസ്പിറ്റലിന്റെ കവാടം കടക്കുമ്പോൾ മിന്നൽ പോലെ ഒരു റേഞ്ച് റോവർ അവരുടെ മുന്നിൽ വന്നു നിന്ന് ആഞ്ഞു

💬 Comments

View all comments