0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.6K

വശവും ഗ്രില്ലിൽ അല്പവും പൊളിഞ്ഞും കിടന്നിരുന്നു.

അനഖയുടെ കണ്ണുകൾ നിറഞ്ഞു വന്നു ചളുങ്ങിയ പാടുകളിലൂടെ കയ്യൊടിച്ചപ്പോൾ നിലവിട്ട ഏങ്ങലുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

"എന്താടി കൊച്ചെ എന്താ എന്തിനാ കരയുന്നെ…."

സന്ധ്യ മുന്നിലേക്ക് വന്നുകൊണ്ട് അനഖയെ നോക്കി കാറിന്റെ മുന്നിൽ കുത്തിയിരുന്ന് കൊണ്ട് നിറകണ്ണുകളോടെ അവൾ തിരിഞ്ഞു നോക്കി.

"ഇത് കണ്ടോ ചേച്ചി….കുറെ ചളുങ്ങി….ഉരഞ്ഞു പെയിന്റ് ഒക്കെ പോയി…."

"അയ്യേ അതിനാണോ നമുക്ക് ശെരിയാക്കി എടുക്കാന്നെ…നീ ഇങ്ങെഴുന്നേറ്റെ…."

അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സന്ധ്യ പറഞ്ഞു.

"എന്നാലും കയ്യിൽ കിട്ടി ഒരു ദിവസം പോലും ആയില്ല….ചേച്ചി എനിക്ക് വാങ്ങി തന്നിട്ട്…."

വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ചു അനഘ വിതുമ്പി.
അവളെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ ചെറു ചിരിയോടെ അവളെ നോക്കി നിന്നു.
കാൾ വരുന്നത് കണ്ട സന്ധ്യ അറ്റൻഡ് ചെയ്തു, മൂളി ഒന്ന് കട് ചെയ്ത ശേഷം തന്റെ മുഖത്തേക്ക് നോക്കി നിന്ന അനഖയോട് പറഞ്ഞു.

"നിഷയാ….പോലീസ് വന്നിട്ടുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു….."

"ഉം…"

പാർക്കിങ്ങിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവരെ കാത്തു നിഷ നിൽപ്പുണ്ടായിരുന്നു.

"ആള് അൺകോൺഷ്യസ് ആടി, ഡ്രൻക് ആയിരുന്നില്ലേ….അതുകൊണ്ട് മൊഴിയെടുക്കാൻ പറ്റിയിട്ടില്ല….എന്തായാലും നല്ല രീതിയിൽ പരിക്കുണ്ട്….അയാളുടെ
ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു ഞാൻ വിവരമൊക്കെ പറഞ്ഞിട്ടുണ്ട് ആളുടെ ഏട്ടൻ ആണെന്ന് തോന്നുന്നു."

നിഷ പറഞ്ഞുകൊണ്ട് അവരുടെ ഒപ്പം നടന്നു.
ഐ സി യൂ വിനു മുന്നിൽ രണ്ടു പൊലീസുകാരെ അവർ കണ്ടു ഇവരോടൊപ്പം വന്ന ആളോട് സംസാരിക്കുകയായിരുന്നു അവർ.
സന്ധ്യയും നിഷയും അനഖയോട് കൂടെ അവിടേക്കു ചെന്നു അവരെ കണ്ട

💬 Comments

View all comments