0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.7K

കൊണ്ടിരുന്നത് കയ്യിൽ എത്തിയപ്പോൾ പാർവതി ഫോൺ ഇരുവർക്കുംനേരെ നീട്ടി.

അനഘ അതിലേക്ക് ഒന്ന് എത്തി നോക്കാൻ ശ്രെമിച്ചെങ്കിലും കൈ നീട്ടി വാങ്ങാനുള്ള ചമ്മൽ മൂലം അങ്ങനെ ഇരുന്നു എന്നാൽ സന്ധ്യ ഫോൺ വാങ്ങി അനഖയ്ക്ക് കൂടി കാണുന്ന രീതിയിൽ പിടിച്ചു.
കാത്തിരുന്നിരുന്ന പോലെ അനഘ അതിലേക്ക് നോക്കി,...

വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ധരിച്ചു ഒത്ത ശരീരവും തേജസ്സും ആഢ്യത്തവും നിറഞ്ഞ മുഖത്തെ ഓർമിപ്പിക്കുന്ന ഫോണിലെ യുവാവും ഇപ്പോൾ ബെഡിൽ കിടക്കുന്ന രാഹുലുമായി ഒരുപാടു ദൂരം ഉള്ള പോലെ അവർക്ക് തോന്നിച്ചു.

"എന്റെ വാലിൽ തൂങ്ങി നടപ്പായിരുന്നു….എന്നെ വലിയ ഇഷ്ടായിരുന്നു,.... ഞാൻ...ഞാൻ…..വളർത്തി കൊഞ്ചിച്ചു വഷളാക്കിയതാന്ന എല്ലാരും പറഞ്ഞോണ്ടിരുന്നെ…. അതോണ്ടാ എന്റേം ഏട്ടന്റേം നിർബന്ധം കൊണ്ട് അവൻ കല്യാണം കഴിക്കാം എന്ന് സമ്മതിച്ചത്…..,
എന്റെ മടിയിൽ കിടന്നു എന്നെപോലൊരു പെണ്ണിനെ അവനു വേണ്ടി കണ്ടു പിടിച്ചാൽ മതി എന്ന് പറഞ്ഞത് എന്നെ അവന് അത്ര വിശ്വാസമുള്ളത് കൊണ്ടായിരുന്നില്ലേ….."

അത്ര നേരം പ്രസന്നത നിറഞ്ഞു തെളിഞ്ഞു നിന്ന പാർവതിയുടെ മുഖം വളരെ വേഗം കാർമേഘങ്ങളാൽ മൂടി കെട്ടി തങ്ങളുടെ മുന്നിൽ അത്ര നേരം ആയാസമില്ലാതെ ഇരുന്ന പാർവതി രാഹുലിന്റെ ഇടർച്ചയിൽ എത്ര ഉലഞ്ഞിരുന്നു എന്ന് മനസ്സിലാക്കാൻ സന്ധ്യയ്ക്കും അനഖയ്കും ആഹ് നിമിഷം മതിയായിരുന്നു,
പതം പറഞ്ഞു വിങ്ങി പൊട്ടുന്ന പാർവതിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കുഴങ്ങി നിന്ന അവർക്ക് മുന്നിൽ പാർവതിയുടെ വിങ്ങലുകൾ പൊട്ടിയൊഴുകാൻ തുടങ്ങി.

"ആഹ് ഞാൻ തന്നെ എന്റെ മോനെ ചതിച്ചു…..അവന്റെ ജീവിതം ഞാൻ കാരണം തകർന്നു കിടക്കുന്നത് എങ്ങിനെയാ എനിക്ക് സഹിക്കാൻ പറ്റുവാ……
ഇനി എന്ത്

💬 Comments

View all comments