Chapter Title : മറുപുറം 3 [Achillies] [Climax]
ചെയ്താലാ എനിക്ക് അവനെ തിരികെ കിട്ടുകാ എന്നും അറിയില്ല….."
പാർവതിയുടെ കരച്ചിലിന് മുന്നിൽ ഒന്ന് തരിച്ചിരുന്നുപോയ സന്ധ്യയും അനഖയും പെട്ടെന്നാണ് നിയന്ത്രണം വീണ്ടെടുത്തത്, അനഘ എഴുന്നേറ്റ് പാർവതിയുടെ ഓരത്തു ചേർന്ന് തോളിൽ പിടിച്ചു ചേർത്തപ്പോൾ ഈറൻ തുളുമ്പി നിൽക്കുന്ന അനഖയുടെ വയറിലേക്ക് തല ചായ്ച്ചു കിടന്നു പാർവതി ഏങ്ങലടിച്ചു,....
പാർവതിയുടെ മുതുകിൽ തഴുകി തട്ടി അവളുടെ ഉള്ളിലെ നോവ് തന്നിലേക്ക് ആവാഹിച്ചെന്ന പോലെ അനഖയുടെ കണ്ണുകളും മിഴിനീർ പൊഴിച്ചു.
"മോള് ഭാഗ്യം ഉള്ളവളാ തന്റേടം ഉള്ള പെൺകുട്ടിയാ….ഇപ്പോഴും നിവർന്നു നിൽക്കാനും ഒറ്റയ്ക്ക് ജീവിക്കാനുമുള്ള തന്റേടം മോൾക്ക് ഉണ്ടായി….പക്ഷെ….പക്ഷെ….എന്റെ അനിയന് അതില്ലാതെ ആയിപ്പോയി….."
തന്നിലേക്ക് മുഖം ചേർത്ത് എണ്ണിപ്പെറുക്കി ഓരോന്ന് പറയുന്ന പാർവതിയെ ഒന്ന് കൂടെ ചേർത് പിടിക്കാൻ അല്ലാതെ അനഖയ്ക്ക്. മറ്റൊന്നും കഴിഞ്ഞില്ല….
കണ്ണീര് തുടച്ചു ചെയറിൽ ഇരുന്ന സന്ധ്യയും ആഹ് സമയം നിസ്സഹായയായി നിന്ന് പോയി.
തന്റെ ഉള്ളിലെ തീ അനഖയുടെ മുന്നിൽ പെയ്തിറക്കിയതോടെ പാർവതിയുടെ മനസ്സിൽ തെളിവാനം നിറഞ്ഞു തുടങ്ങിയിരുന്നു ഉള്ളിലെവിടെയോ എന്തൊക്കെയോ പ്രതീക്ഷകളും.
"തന്റെ ഡ്രസ്സ് മുഴുവൻ ഞാൻ ചീത്താക്കിയല്ലേ…"
മൂക്കു പിഴിഞ്ഞ് എഴുന്നേറ്റു തന്റെ കണ്ണീരിനാൽ വട്ടത്തിൽ നനച്ച അനഖയുടെ ടോപ്പിലേക്ക് നോക്കിക്കൊണ്ട് പാർവതി കണ്ണ് ചിമ്മി ചോദിച്ചു.
"പിന്നല്ലാതെ ഒരു ലിറ്റർ വെള്ളമല്ലേ കണ്ണിൽ നിന്ന് ഒഴുക്കിവിട്ടെ അപ്പൊ നനയില്ലേ എന്റെ പാറുവേച്ചി…."
സന്ദർഭം ലഘൂകരിക്കാൻ പാർവതിയുടെ കവിളിൽ പിച്ചിക്കൊണ്ട് അനഘ പറഞ്ഞു.
എന്നാൽ അത് കേട്ട പാർവതിയുടെ കണ്ണുകൾ മിന്നി.
"എന്നെ രാഹുൽ വിളിച്ചിരുന്നതാ അങ്ങനെ….
പക്ഷെ പാറുവേട്ടത്തി എന്നാന്നു മാത്രം…."
അത് കേട്ട അനഖയുടെ മനസ്സിലും ഒരു
💬 Comments
View all comments