0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.7K

നോവ് കലർന്നു.

"എങ്കിലിനി ഞാനും അങ്ങനെ വിളിക്കാം പോരെ…."

അനഘ ചോദിച്ചതും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ തലയാട്ടി.

"എന്നാല് ഇപ്പൊ പാറുവേട്ടത്തി പോയൊന്നു മുഖമൊക്കെ കഴുകി സുന്ദരി ആയി വായോ…"

പാർവതിയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്ക് തള്ളുമ്പോൾ ഇതെല്ലാം സന്ധ്യ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു മയക്കത്തിൽ നിന്നും എപ്പോഴോ ഉണർന്നിരുന്ന രാഹുലും കണ്ണുകൾ അടച്ചു തന്നെ വെച്ചുകൊണ്ട് അതിനെല്ലാം മൂകസാക്ഷി ആയി കിടന്നു.

"അനു….ഇവിടെ ഇപ്പൊ എന്തൊക്കെയാ നടക്കുന്നെ….നിനക്ക്,....നിനക്കവരെ മുന്നേ പരിചയം ഉണ്ടോ…."

സന്ധ്യയ്ക്ക് അവർ തമ്മിലുള്ള ഈ ചെറിയ സമയം കൊണ്ടുണ്ടായ അടുപ്പം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…

"ഇല്ലേച്ചി….പക്ഷെ...എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെ പോലെ തോന്നിപോവുവാ അവരെ….അവരുടെ സംസാരം നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ഒന്നും എനിക്ക് സഹിക്കാൻ പറ്റണില്ല….എനിക്ക് എന്റെ ചേച്ചിയെ ഓര്മ വന്നു…."

"ഹ്മ്മ്….എന്തായാലും അവരൊന്നു ഓക്കേ ആയിട്ടുണ്ട്….കരഞ്ഞു തീർത്തു നെഞ്ചിലെ ഭാരം കുറയുന്നുണ്ടാവും….."

"എന്നാലും ഈ ചെക്കന് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ കിടന്നു നശിക്കുന്നെ ആഹ് ഇട്ടേച്ചു പോയവൾക്കില്ലാത്ത സങ്കടം ഇവനെന്തിനാണവോ…."

ബെഡിൽ കിടന്ന രാഹുലിനെ നോക്കിയാണ് സന്ധ്യ അത് പറഞ്ഞത്.

"അത്രയും സ്നേഹിച്ചു പോയാൽ പിരിയുമ്പോഴുള്ള വേദന എല്ലാവര്ക്കും താങ്ങാൻ പറ്റില്ല ചേച്ചി….പ്രേത്യേകിച്ചും അങ്ങോട്ട് കൊടുത്ത നമ്മുടെ സ്നേഹത്തിനു ഒരു നിമിഷത്തെ സുഖത്തിന്റെ വില പോലും ഇല്ലായിരുന്നൂന്നു അറിയുമ്പോൾ വീഴാതെ നിൽക്കണമെങ്കിൽ പാറുവേട്ടത്തി പറഞ്ഞപോലെ ഭാഗ്യം കൂടി വേണം,....എനിക്ക് അതുണ്ടായിരുന്നു…."

സന്ധ്യയുടെ കയ്യിൽ അമർത്തി പിടിച്ചു അനഘ ഈറൻ മിഴിയോടെ പറയുമ്പോൾ സന്ധ്യ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.

ബെഡിൽ കിടന്ന രാഹുലിന്റെ നെഞ്ചിനെ നീറ്റിക്കൊണ്ടു ഒരു തുള്ളി കൺകോണിലൂടെ ഊർന്നിറങ്ങി ബെഡിനെ നനയിച്ചു.

"ഇപ്പൊ

💬 Comments

View all comments