0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.6K

പറഞ്ഞപോലെയാണല്ലോ…,"

സന്ധ്യ വിടാതെ അവളെ വീണ്ടും ചൊറിഞ്ഞു.

"ദേ ചേച്ചീ...എനിക്ക് ദേഷ്യം വന്നാൽ അറിയാലോ...പിന്നെ ശോഭാമ്മ വിളിക്കുമ്പോൾ കരയാൻ നിക്കരുത് ഇവള് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു….ങാ…."

"പിന്നെ പോടീ...അവിടുന്ന്….
എന്റെ മേത്തുള്ള നിന്റെ പാട് കണ്ടു എന്റെ ഏട്ടൻ എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം….
വേറെ വല്ലോരും ആയിരുന്നേൽ നമ്മള് വല്ല ലെസ്ബും ആണെന്ന് വിചാരിച്ചേനെ….ഹി ഹി ഹി…"

"അയ്യോ….കിണിക്കല്ലേ….
എനിക്ക് വലിയ തമാശ ആയിട്ടൊന്നും തോന്നണില്ല…"

അനഘ സന്ധ്യയുടെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

-------------------------------------

"ഡി….ഉറങ്ങിയോ….."

രാത്രി കിടന്നു കഴിഞ്ഞു സന്ധ്യ അനഖയെ വിളിച്ചു.

"ങ് ഹും…..എന്താ ചേച്ചി…."

"ഞാൻ….ഞാനിന്നു അവരെ കണ്ടിരുന്നു…."

പറഞ്ഞ ശേഷം അപ്പുറത്തു നിന്ന് അനക്കമൊന്നും കാണാത്ത സന്ധ്യ കട്ടിലിൽ അവളുടെ വശത്തേക്ക് ചരിഞ്ഞു കിടന്നു.
മലർന്നു കിടന്നു ചിന്തയിലാണ്ടു കിടക്കുന്ന അനഖയെ അവൾ കണ്ടു.

"അനു…..???"

"ഉം…."

"അവർ അവരുടെ ലൈഫുമായി മുന്നോട്ടു പോകുന്നുണ്ട്….നീ ഇനിയും എത്ര കാലം…."

"അറിയില്ല ചേച്ചി….ഞാൻ ഇപ്പോൾ മുന്നോട്ടു ഒന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല….ഈയൊഴുക്കിനൊപ്പം നീന്താൻ ഞാൻ പഠിച്ചു….ഈയൊഴുക്കുള്ള കാലത്തോളം ഇങ്ങനെ...ഇതു കഴിഞ്ഞാൽ അറിയില്ല…."

അനുവിനെ ചുറ്റിപ്പിടിച്ചു അവളിലേക്ക് ചേർന്ന് കിടന്നു സന്ധ്യ ഒന്ന് ശ്വാസം വിട്ടു.

"അമ്മ വിളിച്ചപ്പോൾ നിന്നോട് സംസാരിക്കാൻ പറഞ്ഞു…
നിനക്ക് ഒരു പ്രൊപോസൽ നോക്കുന്ന കാര്യം….
ഒഴുക്കിനൊപ്പം ഒരാള് കൂടെ ഉള്ളത് നല്ലതല്ലേ…"

സന്ധ്യ പറഞ്ഞതുകേട്ട അനഘ തിരിഞ്ഞു അവൾക്ക് നേരെ കിടന്നു.

"എന്തെ ഞാൻ ബുദ്ധിമുട്ടായി തുടങ്ങിയോ….എന്റെ ചേച്ചിക്ക്…."

"ദേ ഒറ്റ കുത്തു ഞാൻ തരും...ഞാൻ പറഞ്ഞതിന് അതാണോ അർഥം….നീ പോടീ….നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ വേണം

💬 Comments

View all comments