Chapter Title : മറുപുറം 3 [Achillies] [Climax]
തല്ലാൻ…"
കെറുവിച്ചുകൊണ്ട് സന്ധ്യ തിരിഞ്ഞു കിടന്നു.
"അയ്യേ ഈ ചേച്ചിയോട് ഒരു തമാശ പോലും പറയാൻ വയ്യ…."
അവളുടെ അരയിലൂടെ കയ്യിട്ടു അവളുടെ പുറത്തേക്ക് ചേർന്ന് കൊഞ്ചിക്കൊണ്ട് അനഘ അവളെ കളിയാക്കി.
"ചേച്ചിക്ക് ഉറപ്പ് തരാൻ പറ്റുവോ ഇനി ഞാൻ ചതിക്കപ്പെടില്ലന്നു….ഇനി ഒരിക്കെ കൂടി എന്റെ ഉള്ളു പൊളിയില്ലെന്നു…."
"എന്റെ കൊച്ചെ എല്ലാവരും അവനെ പോലെ അല്ല…."
സന്ധ്യ വാദിച്ചു.
"അല്ലായിരിക്കാം….പക്ഷെ ഒരിക്കെ ചൂട് വെള്ളത്തില് വീണ പൂച്ചയാ ഞാൻ….
വാക്ക് കൊണ്ടല്ലാതെ എനിക്കെങ്ങനെ ഉറപ്പ് തരാൻ പറ്റും….താലി കെട്ടിയവൻ ചതിച്ചിട്ടു പോയതാ എന്നെ….
ഇനി ഒരിക്കെ കൂടി റിസ്ക് എടുക്കാൻ വയ്യേച്ചി…"
അവളിലേക്ക് ഒന്ന് കൂടി മുറുക്കി കെട്ടിപ്പിടിച്ചു അനഘ പറഞ്ഞപ്പോൾ എതിർക്കാൻ വാക്കുകൾ ഇല്ലാതെ സന്ധ്യ മൗനമായി കിടന്നു.
********************************
രണ്ടു മാസത്തിനപ്പുറം നിസ്സാൻ മഗ്‌നൈറ് അനഖയുടേതായി,
"അനൂന് കാർ കിട്ടിയതിനു നീ എന്തിനാ സന്ധ്യേ ചെലവ് ചെയ്യുന്നേ…."
കുംഭ നിറയെ കയറ്റിയിട്ടും, വാശിപിടിച്ചു വീണ്ടും ചോദിച്ചു വാങ്ങിയ നെറുകം തല വരെ കോച്ചി പോവുന്ന പേരുപോലും വൃത്തിക്ക് പറയാൻ പറ്റാത്ത ഏതോ അന്റാർട്ടിക്കൻ ഡ്രിങ്ക് ഊറ്റി കുടിച്ചുകൊണ്ടു നിഷ ചോദിച്ചു.
"എന്റെ പെണ്ണെ അതാരും എടുത്തോണ്ട് പോവത്തില്ല പയ്യെ കുടിക്ക്…"
തികട്ടി വന്ന ചിരി ഒതുക്കിക്കൊണ്ട് സന്ധ്യ പറഞ്ഞു.
കിറിയിലൂടെ ലീക്കായി ഒഴുകിയ ക്രീം പുറം കൈകൊണ്ടു തോണ്ടിയെടുത്തു നാക്കിലേക്ക് വെയ്ക്കുന്നത് കണ്ട നിഷയെ നോക്കി സന്ധ്യ ഈർച്ച കാണിച്ചു.
"ഹോ ഇതൊരു നേഴ്സ് ആണെന്ന് പറയാൻ നാണാവുണൂ…"
"നീ പറയണ്ടാ ഞാൻ നേഴ്സ് ആണെന്ന് ഞാൻ തന്നെ പറഞ്ഞോളാം പ്രശ്നം തീർന്നില്ലേ...ഇനി
💬 Comments
View all comments