0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.6K

ഈ ചെലവ് തന്നതിന്റെ പുറകിൽ എന്താണെന്നു പറ…"

നിഷ വിടാൻ ഭാവമില്ലാതെ ചോദിച്ചു.

"ഞാൻ ജോലി വിടാൻ തീരുമാനിച്ചു…"

കള്ളചിരിയോടെ സന്ധ്യ രണ്ടു പേരെയും നോക്കി.
അനഘ കേട്ടത് വിശ്വസിക്കാതെ വായും പൊളിച്ചു നിന്നു.
എന്നാൽ നിഷ കൂളായി ഒരു ഇളിഞ്ഞ ചിരി ചിരിച്ചിട്ട് സന്ധ്യയുടെ വയറിൽ പതിയെ കൈവെച്ചുഴിഞ്ഞു.

"എപ്പോ ഉറപ്പിച്ചെടി…"

നിഷയുടെ ഭാവം കണ്ടതോടെ അനഖയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

"സത്യോണോ ചേച്ചി…"

അവൾ അമ്പരപ്പ് ഉള്ളിൽ വെച്ചില്ല..

"ഉം പീരീഡ് മിസ്സ് ആയപ്പോഴെ ഡൌട്ട് ഉണ്ടായിരുന്നു….പിന്നെ ഉറപ്പിച്ചു…
ഇന്ന് ഞാൻ എം ഡി യേക്കണ്ട് സംസാരിച്ചു, അങ്ങേരു ഓക്കേ പറഞ്ഞു. ഒരു ഇരുപത് ദിവസം അത് കഴിഞ്ഞാൽ നേരെ നാട്ടിലേക്ക് ശോഭാമ്മ വീട്ടിൽ എല്ലാം റെഡി ആക്കുന്നുണ്ട്…"

സന്ധ്യ പറഞ്ഞത് കേട്ട നിഷ അവളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു.

"എനിക്ക് സംശയം ഉണ്ടായിരുന്നു നിന്റെ മുഖത്തെ വിളർച്ചയും പിന്നെ മടുപ്പും ഒക്കെ കണ്ടപ്പോൾ…"

നിഷ സന്ധ്യയെ നോക്കി പറഞ്ഞു.

എന്നാൽ അനഘ പെട്ടെന്ന് സൈലന്റ് ആയതു കണ്ട സന്ധ്യ അവളെ നോക്കി,
മങ്ങിയ മുഖത്തോടെ അവളെ നോക്കി ഇരിക്കുന്ന അനഖയെ കണ്ടതും സന്ധ്യയും വല്ലാതെ ആയി.

"എന്താ അനു എന്താ പറ്റിയെ…"

സന്ധ്യയുടെ ഉള്ളിൽ നിന്നും വേവലാതി ഉയർന്നു.

"ഏയ് ഒന്നൂല്ല ചേച്ചീ...ഞാൻ പെട്ടെന്ന് വേറെ എന്തൊക്കെയോ ആലോചിച്ചു പോയതാ... ഒന്നൂല്ല…."

അനഘ എങ്ങനെയോ പറഞ്ഞൊഴിഞ്ഞു എങ്കിലും അവളുടെ മുഖം കണ്ട സന്ധ്യയ്ക്ക് അവളുടെ ഉള്ളിൽ നിറഞ്ഞ വിങ്ങൽ മനസ്സിലായിരുന്നു.

ട്രീറ്റ് മുഴുവൻ നിഷ വാതോരാതെ സംസാരിച്ചപ്പോൾ അനഘ ആകെ ഗ്ലൂമി

💬 Comments

View all comments