Chapter Title : മറുപുറം 3 [Achillies] [Climax]
നാള് ഏട്ടത്തി മിണ്ടാഞ്ഞേ…."
രാത്രി അവനുള്ള കഞ്ഞി കോരിക്കൊടുക്കുമ്പോൾ പാർവതിയോട് രാഹുൽ ചോദിച്ചു.
കലങ്ങിയ മനസ്സിൽ തെളിവാനം വിടർന്നു തുടങ്ങിയ പാർവതി അനഘ പോയശേഷം രാഹുലിനോട് പഴയപോലെ സംസാരിച്ചു തുടങ്ങിയിരുന്നു, ആഹ് നേരം അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ ചോദ്യം.
അവന്റെ ചോദ്യം ആദ്യം അവളുടെ ഉള്ളൊന്നുലച്ചു, എന്നാൽ ഇനിയും സങ്കടത്തിന് സ്ഥാനം ഇല്ലെന്നു ഉറപ്പിച്ചിരുന്ന പാർവതി ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു.
"നീ എന്നെ എന്തിനാ ഒറ്റയ്ക്കാക്കി പോയേ…..നീ എന്താ എന്നോട് മിണ്ടാൻ വരാഞ്ഞേ…."
പാർവതി തിരികെ ചോദിച്ചപ്പോൾ അവന്റെ മുഖം മങ്ങി.
" തോറ്റു പോയവനെപോലെ എന്റെ ഏട്ടത്തിയുടെ മുന്നിൽ നില്ക്കാൻ എനിക്ക് പറ്റിയില്ല….അവള് പോയതിൽ ഞാൻ എന്ത് ഉത്തരമാ ഏട്ടത്തിക്ക് തരേണ്ടത് എന്നറിയാതെ ഞാൻ എങ്ങനാ മുന്നിൽ വരുക….എല്ലാവരുടെയും നോട്ടവും സഹതാപവും സിമ്പതിയും കളിയാക്കലും,...എന്നെ തന്നെ ചെറുതാക്കിയ പോലെ…. ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു തോന്നൽ കൂടി ഉള്ളിൽ കയറി...പിന്നെ ഞാൻ എന്താ ചെയ്ക….എനിക്ക് കഴിഞ്ഞില്ല ഒന്നിനും ഒന്ന് മുൻപിൽ വന്നു നില്ക്കാൻ പോലും,...."
ഇടറിക്കൊണ്ടു രാഹുൽ പറഞ്ഞത് കേട്ട പാർവതി നിറഞ്ഞു വന്ന തന്റെ കണ്ണുകളെ അവഗണിച്ചുകൊണ്ട് രാഹുലിന്റെ കവിളിലെ നീർത്തുള്ളികൾ തുടച്ചു.
"നീ ഒരിക്കലും തോറ്റു പോവില്ല തോൽക്കാൻ ഞാൻ ഇനിയൊരിക്കലും സമ്മതിക്കില്ല….
…..ഒരിക്കെ എന്റെ തീരുമാനം കൊണ്ടാണ് നീ നീറിയതും വീണതും അവളെ എന്റെ മോനു വേണ്ടി ഞാൻ കണ്ടെത്തിയ നാളിനെ ശപിക്കാത്ത ഒരു നിമിഷം പോലും ഇല്ല….
ഇടയ്ക്ക് എനിക്കും തോന്നും ഞാനും ഒരു ശാപം പിടിച്ച ജന്മം അല്ലെ എന്ന്…."
നീറിക്കൊണ്ടു പാർവതിയുടെ നാവിൽ നിന്ന് ഉതിർന്നു
💬 Comments
View all comments