Chapter Title : മറുപുറം 3 [Achillies] [Climax]
വീണ വാക്കുകൾ പൂർത്തിയാക്കും മുന്നേ അവന്റെ കൈ അവളുടെ വായ പൊത്തി.
"ഇനി ഒന്നും പറയണ്ട….എന്റെയും എന്റെ ഏട്ടന്റെയും ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ പുണ്യം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് ചൂണ്ടി കാണിക്കാൻ എന്റെ ഏട്ടത്തി മാത്രേ ഉള്ളൂ...ഇനി ഉണ്ടാവുകയും ഉള്ളൂ…"
രണ്ടുപേരുടെയും മനസിന്റെ മഞ്ഞുരുകി പഴയ ഏട്ടത്തിയും അനിയനുമായി മാറുന്നത് മൗനത്തോടെ പുതുജീവൻ പ്രാപിച്ച ഹൃദയവുമായി ദീപൻ ചിരിയോടെ കണ്ടു നിന്നു.
********************************
ഡും ഡും ഡും….!!!
"ആരോ...മുട്ടുന്നുണ്ട്..കാലനാണോ…!!"
"ഹി ഹി ഹി….മിണ്ടതിരിയെടാ ചെക്കാ…."
ബെഡിൽ നിന്ന് ഡോറിലേക്ക് എത്തിനോക്കി രാഹുൽ പറഞ്ഞത് കേട്ട പാർവതി തലയിൽ കിഴുക്കി ഡോറിലേക്ക് നടന്നു.
"അനു….കേറി വാ….സന്ധ്യയും വാ…."
പുറത്തു നിൽക്കുന്നത് ആരാണെന്നു മനസ്സിലാവാൻ രാഹുലിന് അധികനേരം വേണ്ടി വന്നില്ല.
"ആള് ഉണർന്നിട്ടുണ്ട്….."
അവരെ ഫേസ് ചെയ്യാനുള്ള ചമ്മലിൽ വശം ചരിഞ്ഞു ഉറക്കം നടിച്ചു കിടക്കാൻ ഒരുങ്ങിയ അവന്റെ പെട്ടിയിൽ ആണി തറച്ചു കൊണ്ടായിരുന്നു പാർവതിയുടെ സംസാരം.
രാഹുലിനെ നേരിടാനുള്ള ചളിപ്പ് അനഖയിലും ഉണ്ടായിരുന്നതിനാൽ സന്ധ്യയുടെ മറപറ്റിയായിരുന്നു അവൾ റൂമിലേക്ക് വന്നത്.
"ഇപ്പൊ എങ്ങനെ ഉണ്ട് രാഹുൽ….."
സന്ധ്യയാണ് അവനെ പുഞ്ചിരിയോടെ നോക്കി ചോദിച്ചത്.
"കുഴപ്പം ഒന്നുമില്ല…"
"നിനക്ക് ഇവരെ മനസ്സിലായോ….അന്ന് ഇവരാ നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
സന്ധ്യ...ഇത് അനഘ…."
സന്ധ്യയ്ക്ക് പിന്നിൽ നിന്നിരുന്ന അനഖയെ മുന്നിലേക്ക് നീക്കി കയ്യിൽ പിടിച്ചുകൊണ്ടു പാർവതി രാഹുലിനെ പരിചയപ്പെടുത്തി.
"സന്ധ്യ ഇരിക്ക്…..അധിക നേരം ഈ സമയം നിന്നൂടാ…."
സന്ധ്യയെ കസേരയിലേക്ക് ഇരുത്തുമ്പോൾ തന്റെ ഏട്ടത്തിയുടെ നെഞ്ചിൽ മിന്നിമറഞ്ഞ ഒരു കൊതിയുടെ നോവ് ഒരു നിമിഷം അവരുടെ മുഖത്ത് നിന്ന് രാഹുൽ
💬 Comments
View all comments