0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

നിന്റെ വിളച്ചിൽ എന്നോട് എടുക്കണ്ടട്ടോ….
സദാസമയോം ചിലച്ചോണ്ടിരിക്കണ പെണ്ണാ...ഹോസ്പിറ്റലിൽ കയറിയെ പിന്നെ ഒതളങ്ങ വിഴുങ്ങിയ പോലെ ആയിരുന്നു,...
ഏതാണ്ട് ഒരുമാതിരി നാണം കുണുങ്ങി പെണ്ണിനെ പോലെ എന്റെ തുമ്പേലും തൂങ്ങി…
എനിക്കൊന്നും മനസ്സിലായില്ല എന്ന് കരുതരുത്...എന്താടി...എന്താ മോള്ടെ ഉദ്ദേശം…"

ചരിഞ്ഞിരുന്നു അനഖയുടെ കള്ളനോട്ടം അടക്കം പിടിച്ചു ഇട്ട് സന്ധ്യ ചോദ്യം ചെയ്തതോടെ അനഘ അല്പം ചമ്മി ആണെങ്കിലും കാര്യം പറയാം എന്ന് കരുതി.

"അതില്ലെച്ചി….എനിക്ക് അയാളെ കാണുമ്പോൾ ഒരു ചളിപ്പ്…."

"അതെന്തിനാ അവനെ കാണുമ്പോ നീ ചളിക്കണേ… അവൻ നിന്നെ പെണ്ണുകാണാൻ വന്നതാ…."

ഒരല്പം കളിയാക്കൽ കലർത്തി ഗൗരവം വിടാതെ ആണ് സന്ധ്യ ചോദിച്ചത്.

"യ്യോ…..ഇതിനെക്കൊണ്ടു….
എനിക്ക് ഒരു സോറി പറയണം എന്നുണ്ടായിരുന്നു…..അന്ന് ആക്സിഡന്റ് നടന്നപ്പോൾ ഞാൻ തല്ലിയില്ലേ അതിനു...അതാലോചിക്കുമ്പോൾ അയാളുടെ മുന്നിൽ നിൽക്കുമ്പോ എന്തോ പോലെ തോന്നുന്നു...വേണ്ടായിരുന്നു എന്നൊരു ചിന്ത."

"അന്ന് ഫൂലാൻ ദേവി കൂടിയ പോലെ ആയിരുന്നില്ലേ ചാടിയിറങ്ങി അവന്റെ കരണം അടിച്ചു പൊട്ടിച്ചത്...എന്നിട്ട് ഇപ്പോ സോറി പറയാൻ ചളിപ്പും ചമ്മലും മടിയും...നിന്നെക്കൊണ്ടിപ്പോ ഞൻ ആഹ് തൊറ്റേക്കുന്നത്…എങ്കി പിന്നെ ഇന്ന് നിനക്ക് അതങ്ങോട്ടു പറഞ്ഞൂടാരുന്നോടി പോത്തേ…"

"അതല്ലേടി ചേച്ചി എനിക്ക് എന്തോ ചളിപ്പ് ആണെന്ന് പറഞ്ഞത്...പിന്നെ ഞാൻ കരണത്തടിച്ചു എന്നൊക്കെ പറഞ്ഞാൽ ഏട്ടത്തി എന്ത് വിചാരിക്കും…."

"ഉവ്വാ….!!!...അന്ന് ചാടിപ്പിടിച്ചു ഇറങ്ങുമ്പോ ഓർക്കണമായിരുന്നു…."

"ഹോ എന്നെ ഒന്ന് എന്തേലും പറഞ്ഞു ആശ്വസിപ്പിക്കാതെ എന്നെ പറഞ്ഞു പേടിപ്പിക്കുന്നോ…."

അനഘ കണ്ണുരുട്ടി സന്ധ്യയെ നോക്കി.
അതിനു പകരം കള്ളച്ചിരി ആയിരുന്നു സന്ധ്യയുടെ മറുപടി.
********************************

"തറവാട്ടിലേക്ക് ഞാൻ ഇല്ല ഏട്ടത്തി…."

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി കാറിൽ ഇരിക്കുമ്പോഴാണ്

💬 Comments

View all comments