Chapter Title : മറുപുറം 3 [Achillies] [Climax]
കണ്ടില്ലേ…."
രാഹുലിനെ ചാരി ഇരുത്തി സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു പാർവതി പതം പറയാൻ തുടങ്ങി.
"ഓഹ് ഇനിയും ഓരോന്ന് പറഞ്ഞു കണ്ണീരൊഴുക്കണ്ട എന്റെ ഏട്ടത്തി...ഞാൻ ഇനി ഏട്ടത്തി ഉണ്ടാക്കുന്നതെന്താണെലും കഴിച്ചോളാം…."
"ഹ്മ്മ്….ഇപ്പോഴും എന്നെ ചാക്കിലാക്കാൻ ഒക്കെ അറിയാം ചെക്കന്…."
അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു പാർവതി ചിരിച്ചു.
ദീപൻ അവരെ ആക്കി ഓഫീസിലേക്ക് തിരിച്ചു പോയിരുന്നു.
"ഞാൻ ഉണ്ടാക്കിയിട്ട് വന്നിട്ട് നിന്നെ കുളിപ്പിക്കാട്ടൊ…."
ഫോൺ എടുത്ത് അവന്റെ കയ്യിൽ കൊടുത് കവിളിൽ തലോടി തിടുക്കപ്പെട്ട് പാർവതി പുറത്തേക്ക് പോയി.
ഫോണിൽ അൽപനേരം കുത്തിയിരുന്ന് തോണ്ടി കളിച്ചപ്പോഴേക്കും പാർവതി എത്തി.
കയ്യിലും കാലിലും പ്ലാസ്റ്റിക് കവർ കെട്ടി ബാത്‌റൂമിൽ ഒരു കസേരയും വലിച്ചിട്ട് അവനെ താങ്ങി പിടിച്ചു അതിലിരുത്തി ഒരു കൊച്ചു കുട്ടിയെ കുളിപ്പിക്കുന്ന കണക്കെ പാർവതി അവളുടെ ദത്തു പുത്രനെ കുളിപ്പിച്ചു.
ഒരമ്മയുടെ വാത്സല്യം മാത്രം നിറഞ്ഞു നിന്നിരുന്ന പാർവതിയുടെ സ്പര്ശനങ്ങൾക്ക് ഒരിക്കലും ഒരുകാലത്തും രാഹുലിന് മറ്റൊരർത്ഥം തോന്നിയിരുന്നില്ല,....രാഹുലിന്റെ ഉള്ളിൽ തെളിഞ്ഞു നിന്നിരുന്ന മാതൃരൂപം അതെന്നും പാർവതി ആയിരുന്നു.
രാഹുലിനെ കുളിപ്പിച്ചു കൊണ്ട് വന്നു കിടത്തി പാർവതിയും കുളിച്ചു,
വീട്ടിലെ തറവാടിയായ പെണ്ണിന്റെ അഴക് പ്രതിഫലിപ്പിച്ചു കൊണ്ട് മുണ്ടും നേര്യതും ചുറ്റി, കാലങ്ങൾ അവളിൽ നിന്ന് എടുത്തുടച്ചുകളഞ്ഞ പ്രസന്നത തിരികെ മുഖത്തണിഞ് കുങ്കുമ പൊട്ടു തൊട്ട് പ്ലേറ്റിൽ ചോറും തോരനും, പപ്പടവുമായി വരുന്ന ഏട്ടത്തിയമ്മയെ അവനും കൺകുളിരേ കണ്ടു.
"ചിക്കനില്ലെ…."
തൊണ്ടക്കുഴിയിലും കവിളിലും നിറച്ച ചോറും വായിൽ വെച്ച് രാഹുൽ കഷ്ടപ്പെട്ടു ചോദിച്ചു.
അടുത്ത ഉരുള ഉരുട്ടി അവനു നീട്ടാൻ നോക്കി ഇരുന്ന പാർവതിയുടെ
💬 Comments
View all comments