0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

മുഖത്ത് കുറുമ്പ് നിറഞ്ഞു കൂടി.

"അയ്യട ഹോസ്പിറ്റലിൽ നിന്നു വന്നില്ല അപ്പോഴേക്കും ഇനി ചിക്കൻ കുത്തിക്കേറ്റാഞ്ഞിട്ട ചെക്കന്….ഇതങ്ങോട്ടു കഴിച്ചാൽ മതി…."

പാർവതി കെറുവോടെ പറഞ്ഞു.

"ഉയ്യോ ഞാൻ ഒരു സിനിമയിലെ ഡയലോഗ് പറഞ്ഞേല്ലേ...ഏട്ടത്തി…."

"ഒരു ഡയലോഗുമില്ല...ദേ വാ തുറന്നേ….നിന്നെ ഊട്ടിയിട്ട് വേണം എനിക്ക് അടുത്ത പണി നോക്കാൻ…."

"പിന്നെ അങ്ങനെ ഇപ്പൊ പണി ഒന്നും ചെയ്യണ്ട….എപ്പോ നോക്കിയാലും പണി….ഒരു സമയം അടങ്ങി ഇരിക്കത്തില്ല….."

"വെറുതെ ഒരിടത്തു ഇരുന്നാൽ ഞാൻ ഒരൊന്നൊക്കെ ചിന്തിച്ചു കൂട്ടുമെടാ കുട്ടാ...അതിലും നല്ലതല്ലേ ഇങ്ങനെ ഓടി നടക്കണേ…."

മുഖത്ത് ചിരി നിറച്ചു ഉള്ളിൽ നോവടക്കി പാർവതി പറഞ്ഞു.

അത് കേട്ടതോടെ രാഹുലും വല്ലാതെ ആയി….

"ദേ മതി ഇരുന്ന് ആലോചിച്ചത്...എന്നെ ഊട്ടാൻ വന്നതാണെ അത് മറന്നു പോവരുത്….
ആ…..!!!"

തന്റെ മുന്നിൽ കുഞ്ഞിനെ പോലെ വാ പൊളിച്ചു ഇരിക്കുന്ന രാഹുലിനെ നോക്കി ചിരിയോടെ അടുത്ത ഉരുള അവൾ വായിലേക്ക് വച്ച് കൊടുത്തു.

അവർക്ക് പരസ്പരം ഉള്ള മരുന്ന് അവർ തന്നെ ആയിരുന്നു.

********************************

"സന്ധ്യയുടെ പാക്കിങ് ഒക്കെ കഴിഞ്ഞോ അനു…."

"ചെയ്തോണ്ടിരിക്കുവാ ഏട്ടത്തി…."

"അങ്ങോട്ടേക്ക് എങ്ങനെയാ പോണേ…."

"ഞാനും ചേച്ചിയും കൂടെ ചേച്ചിയുടെ കാറിനു പോവാന്നാ കരുതിയിരിക്കണേ….തിരിച്ചു ബസിൽ പോരും…"

"നിഷ വരുന്നുണ്ടോ കൂടെ…."

"ഇല്ലേട്ടത്തി… നിഷേച്ചിക്ക് ഇന്ന് എന്തോ സർജറിയിൽ അസിസ്റ് ചെയ്യാൻ ഉള്ളതുകൊണ്ട് പോയി…."

"അപ്പോ നീയ് ഒറ്റയ്ക്ക് പോരണ്ടേ തിരിച്ചു ഇങ്ങോട്ടു…."

"അത് സാരൂല്ലാ ഏട്ടത്തി...ഞാൻ മാനേജ് ചെയ്തോളാം…"

"ഹ്മ്മ്…..പോകുന്ന വഴിക്ക് ഫ്ലാറ്റിലേക്ക് ഒന്ന് വായോ...സന്ധ്യയ്ക്ക് കൊടുത്തു വിടാൻ ഞാനും കരുതിയിട്ടുണ്ട് കുറച്ചു സാധനങ്ങൾ…"

"വരാം ഏട്ടത്തി….ഞാൻ വെക്കട്ടെ...പായ്ക്ക് ചെയ്യാൻ

💬 Comments

View all comments