0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

വൈകും ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞോളാം…."

ഡ്രൈവർക്ക് വഴിക്കുള്ള കാശ് നീട്ടി, പാർവതി ചിരിച്ചു.

"ആയിക്കോട്ടെ കുഞ്ഞേ...പോയിട്ട് വാ…"

മുന്നിൽ നീങ്ങി തുടങ്ങിയ സന്ധ്യയുടെ കാറിന്റെ ചുവടു പറ്റി പാർവതിയുടെ ബ്ലാക്ക് വോൾവോ ഒഴുകിയിറങ്ങി.

********************************

"പാർവതി….!!!"

"പറഞ്ഞോ സന്ധ്യേ…"

വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം പിടിച്ചു നിന്നിരുന്ന സന്ധ്യയും അനഖയുടെ കൂടെ കൂടി ഒരു റൗണ്ട് കരച്ചിൽ കഴിഞ്ഞു ഇരിക്കുകയായിരുന്നു, രാഹുലും നിധിനും ഇതെല്ലം ചിരിയോടെ നോക്കി ഒരു ഭാഗത്തു മാറി നിൽക്കുകയായിരുന്നു.

"കാണുന്ന ബഹളം ഒക്കെ എന്നോടും അടുപ്പമുള്ളവരോടും ഒക്കെയെ….ഉള്ളൂ, അന്ന് കൂടെ കൂട്ടിയത് മുതൽ ഇവളെ ഇതുവരെ ഞാൻ ഒറ്റയ്ക്കാക്കിയിട്ടില്ല, ഇപ്പൊ...കുറച്ചു നാളത്തേക്കാണെങ്കിലും ഒന്ന് മാറി നിക്കുമ്പോ പറയാൻ എനിക്ക് ഇപ്പൊ നിഷയും താനും മാത്രേ ഉള്ളൂ,....ഇടയ്ക്ക് ഒന്ന് നോക്കിക്കോണേ…"

നിറഞ്ഞ കണ്ണും ചിരിക്കുന്ന മുഖവുമായി നെഞ്ചിൽ തല പൂഴ്ത്തി കിടക്കുന്ന അനഖയെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ പറഞ്ഞതുകേട്ട പാർവതിയുടെ കണ്ണും നിറഞ്ഞു വന്നു.

"ഇതുങ്ങൾ ഇത് കൊളമാക്കും….
സീരിയൽ ആക്കാതെ നീ രണ്ടിനെയും വിളിച്ചു വേഗം വിട്ടോ രാഹുലേ…."

നിധിൻ ഒന്നുച്ചത്തിൽ പറഞ്ഞത് കേട്ട എല്ലാവരുടെ മുഖത്തും ഒരു ചിരി വിടർന്നു.

പാർവതിയുടെ കയ്യിൽ കൊരുത്തുപിടിച്ചു അനഘ അവരോടു യാത്ര പറഞ്ഞു.
പാർവതി ഡ്രൈവിംഗ് സീറ്റിലും സൈഡ് സീറ്റിൽ അനഖയും ബാക്കിൽ രാഹുലും കയറി.
കാർ തിരികെ യാത്ര ആരംഭിച്ചു.
********************************

ഒരു ഫോൺ കാൾ ദൂരത്തിൽ എന്നും അനഖയ്ക്ക് സന്ധ്യയുടെ കരുതൽ ഉണ്ടായിരുന്നു,...
അവളെ ചേർത്ത് നിർത്തുന്നതിൽ ഇതിനകം അവളുടെ ഏട്ടത്തി സ്ഥാനം ഏറ്റെടുത്ത പാർവതിയും വിരമിച്ചിരുന്നില്ല,
നിഷയ്ക്ക് നൈറ്റ്

💬 Comments

View all comments