0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

രാത്രി ഉറക്കം മിഴികളെ തഴുകുമ്പോൾ അനഘ ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു.

-------------------------------------

"ഹെലോ……."

"ഹെലോ……"

ഒട്ടൊരു നിശ്ശബ്ദതയ്ക്ക് ശേഷമാണ് മറുപടി വന്നത്.

"ഹെലോ...അനഘ,...അനഘ അല്ലെ…."

"ഹ്മ്മ്….."

"എന്താ വിളിച്ചെ…."

"അത്….ഇന്നത്തെ വർക് കഴിഞ്ഞോ…."

"ഉവ്വ്...ഞാൻ ഇറങ്ങുവാണ്…"

"ഞാൻ….ഞാൻ താഴെ ഉണ്ട്….താഴെ വരുവോ…."

"ശെരി ദാ വരുന്നു…."

രാഹുൽ ഫോൺ വെച്ചതും അനഘ ഒരു ദീർഘ നിശ്വാസം എടുത്തു.
ഫോൺ കണക്ട് ആയ നിമിഷം അതുവരെ പിടിച്ചു വച്ചിരുന്ന ധൈര്യമെല്ലാം അവൾക്ക് ചോർന്നു പോയിരുന്നു, പിന്നെ ഒരു ഓളത്തിൽ രാഹുലിനോട് താഴെ വരാൻ പറയുന്നത് വരെ നെഞ്ചിലെ പിടപ്പ് കുറഞ്ഞിരുന്നില്ല.

ടക്...ടക്...ടക്…!!!!

ഗ്ലാസിൽ തട്ട് കേട്ടപ്പോഴാണ് അനഘ ഞെട്ടിയത്.
രാഹുലിനെ കണ്ടതും അവൾ ഡോർ തുറന്നു കൊടുത്തു.
അവളുടെ പെരുമാറ്റത്തിൽ ഒന്നമ്പരന്നെങ്കിലും ചിരിയോടെ രാഹുൽ അകത്തു കയറി,
അതോടെ അനഘ കാർ എടുത്തു.

പോകും വഴി രണ്ടുപേർക്കും സംസാരിക്കാൻ വല്ലാത്ത തടസ്സം ആയിരുന്നു.

ബീച്ച് സൈഡിലെ കോഫി ഷോപ്പിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്ത ശേഷം, അവർ ഷോപ്പിലെ കടലിനെ അഭിമുഖീകരിക്കുന്ന ഒരു ടേബിളിൽ ഇരുന്നു.

മൂകത അൽപനേരം അവർക്കിടയിൽ തളം കെട്ടി നിന്നു.

"ഡോ….എന്നെ ഓഫീസിൽ നിന്നിറക്കി ഇവിടെ കൊണ്ടുവന്നിരുത്തി താൻ സ്വപ്നം കാണുവാ…."

അനഖയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് രാഹുൽ ചോദിച്ചു.

"ഐം സോറി….അന്ന്,...ഞാൻ പെട്ടെന്ന് ഒരു ദേഷ്യത്തിൽ,...തല്ലി പോയതാ… എന്നോട് ക്ഷെമിക്കണം…."

കണ്ണ് നിറച്ചു തന്റെ മുന്നിൽ ഇരുന്ന് സോറി പറയുന്ന അനഖയെ കണ്ടതും രാഹുൽ വല്ലാതെ ആയി.
ഒന്ന് ഞെട്ടിപോയ രാഹുൽ ഉടനെ അനഖയുടെ ബെഞ്ചിലേക്ക് ഇരുന്നു.

"അയ്യേ താൻ ഇതൊക്കെ ഇപ്പോഴും

💬 Comments

View all comments