0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

മനസ്സിൽ കൊണ്ട് നടക്കുവാണോ…താൻ ആഹ് കണ്ണ് തുടച്ചേ…."

അവളുടെ അടുത്തിരുന്നു രാഹുൽ പറഞ്ഞു.

"അന്നത്തെ ദിവസം കഴിഞ്ഞു അതാലോചിക്കുമ്പോ എല്ലാം നെഞ്ചിൽ എന്തോ പോലെയാ...ചിലപ്പോഴൊക്കെ ഉറക്കം പോലും കിട്ടില്ല…"

മൂക്ക് പിഴിഞ്ഞ് പതിയെ ഏങ്ങിക്കൊണ്ട് അനഘ ചെറുതായി കരഞ്ഞുകൊണ്ട് പറഞ്ഞു.

"എടൊ...അതൊക്കെ ഞാൻ അന്നേ മറന്നു പോയി...ഞാൻ പോലും ഓർക്കാത്ത കാര്യം താൻ ഇപ്പോഴും ഓർത്തു നടക്കുവാണോ….എന്നിട്ട് അതും പറഞ്ഞിരുന്നു കരയുന്നോ….
ബെസ്റ്റ് ഈ തൊട്ടാവാടിയെ ആണോ ഞാൻ കണ്ടു പഠിക്കണം എന്ന് ഏട്ടത്തി നാഴികയ്ക്ക് നാൽപതു വട്ടം പറയുന്നേ…"

ഒന്ന് മടിച്ചിട്ടാണ് രാഹുൽ അവളുടെ തോളിൽ കയ്യിട്ടു പയ്യെ തട്ടി ഒന്ന് കുടഞ്ഞത്.
അത് കാത്തിരുന്ന പോലെ അവൾ അവന്റെ തോളിൽ ചാരി.

"ഡോ ഞാൻ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ താൻ തന്ന ആഹ് തല്ല് ഒക്കെ ഒരു തമാശ അല്ലെടോ…."

അനഘ കണ്ണുയർത്തി അവനെ നോക്കി.

"ഓഹ് നമ്മൾ രണ്ടും തുല്യദുഃഖിതർ ആണല്ലോ അല്ലെ…"

ചിരിയോടെ അവൻ പറഞ്ഞത് കേട്ടതും അവൾ അവന്റെ കയ്യിൽ നുള്ളി.

ഓർഡർ ചെയ്ത കോഫീ ആവിപറത്തി കാറ്റിൽ സുഗന്ധം പടർത്തി, കപ്പ് ഒഴിയുമ്പോഴേക്കും അവരുടെ സംസാരം ഒത്തിരി ദൂരം പിന്നിട്ടിരുന്നു.
വേദനകളും സ്ട്രഗ്ഗിളും കടന്നു മനസ്സിന്റെ ഓരോ ആഗ്രഹങ്ങളും പുറത്തേക്ക് കടന്നു അവരുടെ മനസ്സുകൾ വാചാലമായി.

"ഡോ നമ്മുക്കിറങ്ങാം….വിളി വന്നു തുടങ്ങി."

ഫോണിലെ ഡിസ്‌പ്ലേയിൽ ഏട്ടത്തി എന്ന് കാട്ടി മിന്നി തിളങ്ങുന്നത് കണ്ട രാഹുൽ അനഖയോട് ചോദിച്ചു.

"ഹ്മ്മ് എന്നേം വിളിച്ചിരുന്നു...മിക്കവാറും ഇന്ന് രണ്ടു പേർക്കും വയറു നിറച്ചു കിട്ടാനുള്ള വഴി ഉണ്ട്….ഹി ഹി ഹി…."

കോഫീ ഷോപ്പിൽ

💬 Comments

View all comments