Chapter Title : മറുപുറം 3 [Achillies] [Climax]
നിന്നിറങ്ങുമ്പോൾ അവർ ഉറ്റ സുഹൃത്തുക്കളെ പോലെ ആയി മാറിയിരുന്നു.
-------------------------------------
"ഡോ… കട്ടക്ക് കൂടെ നിന്നോള്ണം…"
കൈ കൊണ്ടൊരു തമ്പ്സ് അപ്പ് ആയിരുന്നു ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അവളുടെ മറുപടി.
"ദേ...ഏട്ടാ...രണ്ടും ഒളിച്ചോടിയിട്ടൊന്നും ഇല്ലാട്ടോ…."
വാതിൽ തുറന്നതും പാർവതിയുടെ കളിയാക്കൽ കേട്ടാണ് അവർ അകത്തു കയറിയത്.
"പാറൂ….."
ദീപന്റെ നീട്ടിയുള്ള വിളി കേട്ടതും പാർവതി രാഹുലിന്റെ വയറിൽ പിച്ചി അനഖയുടെ കയ്യും പിടിച്ചു ചുറ്റി വലിച്ചുകൊണ്ട് പോയി.
രാത്രി അത്താഴം കഴിക്കുമ്പോഴും പാർവതി തമ്മിൽ മിണ്ടാത്തവരുടെ പുതിയ സൗഹൃദത്തിന്റെ കാര്യം വാ തോരാതെ പറയുമ്പോൾ, കണ്ണിറുക്കിയും ചിരി കടിച്ചമർത്തിയും അവർ കഴിച്ചു തീർത്തു.
രാത്രി ഉറങ്ങാൻ നേരം അവളുടെ ഗുഡ് നയ്റ് മെസ്സേജ് അവനെ തേടി വന്നു.
തിരികെ വിഷ് ചെയ്ത് സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയിലേക്ക് ഇരുവരും ഒഴുകിയിറങ്ങുമ്പോൾ മനസ്സ് തെളിഞ്ഞ വാനം പോലെ പ്രകാശിച്ചിരുന്നു.
പിന്നീടുള്ള നാളുകളിൽ അവർക്ക് തമ്മിൽ പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു.
നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിൽ രാഹുലിനായി അനഖയുടെ കാർ ഓഫിസ് ബില്ഡിങ്ങിന് താഴെ കാത്തു കിടക്കുന്നത് പതിവ് കാഴ്ച്ചയായി.
വൈകുന്നേരങ്ങളിൽ കടൽക്കാറ്റും കോഫിയും അവർക്ക് കൂട്ടിനെത്തി മിക്കപ്പോഴും പാർവതിയും അവരോടൊപ്പം ഉണ്ടാവും, ദീപൻ കൂടി വരുന്നതോടെ പുറത്തു നിന്ന് കഴിച്ചു ഒരുമിച്ചു തിരികെ ഫ്ലാറ്റിലേക്ക്, ഇതുപോലെ ആയി മാറിയിരുന്നു അവരുടെ ദിനങ്ങൾ.
"ഡോ… ഞാൻ ഡ്രൈവ് ചെയ്യണോ…."
രാഹുൽ ചോദിച്ചു തീർന്നില്ല കീ അവനു നേരെ എറിഞ്ഞു അനഘ നേരെ സൈഡ് സീറ്റിൽ കയറി.
"ഓഹോ അപ്പോ ചോദിക്കാൻ കാത്തിരിക്കുവായിരുന്നല്ലേ…."
"ഹി ഹി ഹി…"
അവൻ സീറ്റിൽ ഇരിക്കുമ്പോഴേക്കും ദീപന്റെയും
💬 Comments
View all comments