0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

നേരെ ആയത് എന്ന് നിങ്ങളുടെ ഏട്ടൻ എപ്പോഴും പറയും, ആഹ് പാവത്തിനെ ചതിച്ചിട്ടാ നിങ്ങൾ ഇപ്പോ ഇവിടെ ഈ ചെയ്ത്തു ചെയ്യുന്നേ,....
ഇതറിഞ്ഞാൽ അതിന്റെ അവസ്ഥ എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ…"

ഇടറിയ സ്വരത്തിൽ കണ്ണീരോടെ ആണ് അനഘ രാഹുലിനോട് പറഞ്ഞത് അതിൽ അവനോടുള്ള ദേഷ്യവും നിറഞ്ഞിരുന്നു.

"ശെരിയാണ് ഞാൻ ഏട്ടത്തിക്ക് ഉറപ്പ് കൊടുത്തതാ ഇനി കുടിക്കില്ലെന്നു….അതിനു ഞാൻ ഒത്തിരി പരി ശ്രെമിക്കുന്നുമുണ്ട്…."

രാഹുൽ പറഞ്ഞതും അനഖയുടെ മുഖത്ത് വന്നത് പുച്ഛം ആയിരുന്നു.

"എനിക്കറിയാം ഇതൊക്കെ ഞാൻ വെറുതെ പിടിച്ചു നില്ക്കാൻ പറയുന്ന ന്യായമായിട്ടെ തനിക്ക് തോന്നു…
പക്ഷെ ഒരു നാൾ തുടങ്ങി പിന്നെ ഒട്ടൊരു കാലം എന്റെ ഉള്ളിൽ നിറഞ്ഞത് മുഴുവൻ ഈ സ്പിരിറ്റ് ആണ്…
ഒരു ശീലം പോലെ,
നിർത്തണം എന്ന് ആഗ്രഹമുണ്ട് ഇപ്പോഴും അതിനു വേണ്ടി ആണ് നോക്കുന്നതും, ഒറ്റ ദിവസം കൊണ്ട് നിർത്താൻ നോക്കിയപ്പോൾ എല്ലാം എന്റെ ബോഡി അതിനെതിരെ റിയാക്ട ചെയ്തത് എനിക്ക് പറ്റാവുന്നതിലും മേലെ ആയിരുന്നു.
അപ്പോൾ കുറച്ചു കൊണ്ട് വന്നു നിർത്തുക അതെ വഴി ഉള്ളൂ എന്ന് മനസിലായി, അതുകൊണ്ടാ ഇങ്ങനെ അല്ലാതെ താൻ കരുതുന്ന പോലെ ഒന്നും അല്ല…"

അനഖയുടെ കൈ വിട്ടു കൊണ്ട് രാഹുൽ മാറി,...
ഒന്ന് ആലോചിച്ചിട്ടാണ് അനഘ കണ്ണ് തുടച്ചത്.

"സത്യം ആണോ എന്നോട് പറഞ്ഞതൊക്കെ…"

"തന്നോട് ഞാൻ എന്തിനാടോ കള്ളം പറയുന്നേ...വിശ്വാസമായില്ലേൽ താൻ ചെല്ല് പോയി ഏട്ടത്തിയേം ഏട്ടനേം കാണിച്ചു കൊടുക്ക്…"

രാഹുൽ ബെഡിൽ വന്നിരുന്നു.

"ഇല്ല എനിക്ക് വിശ്വാസം ആണ്….ഇങ്ങനെ കുറച്ചു കുറച്ചു കൊണ്ട് വന്നു എന്ന് നിർത്തും…"

അനഘ

💬 Comments

View all comments