Chapter Title : മറുപുറം 3 [Achillies] [Climax]
ചൂഴ്ന്നു കൊണ്ടവനെ നോക്കി.
"അത് പറയാൻ പറ്റത്തില്ല,...പക്ഷെ ഇപ്പോ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്….."
"ഞാൻ പറയാതെ ഇരിക്കാം പക്ഷെ കുറച്ചു കണ്ടീഷൻസ് എനിക്ക് ഉണ്ട് അതൊക്കെ നോക്കേണ്ടി വരും…"
അവളുടെ കണ്ണിൽ കറങ്ങുന്ന കുസൃതി ഒന്ന് ചുറ്റിച്ചെങ്കിലും ഏട്ടത്തി അറിയാതെ ഊർന്നു പോവാനുള്ള വഴി ആയിട്ട് രാഹുൽ പിന്നെ ഒന്നും ചിന്തിച്ചില്ല.
"ഓക്കേ….ഞാൻ സമ്മതിച്ചു…"
പറഞ്ഞു തീർന്നതും അനഘ ബെഡിൽ വന്നിരുന്നു.
"ഇന്നത്തെ മോന്റെ കോട്ട കഴിഞ്ഞതല്ലേ…"
പറഞ്ഞു കൊണ്ട് തന്നെ അവന്റെ കുപ്പിയിൽ മൂടി മുറുക്കി അവൾ കൈയിലാക്കി.
"ഇനീ ഇവിടെ വേറെ ഏതേലും കുപ്പി ഉണ്ടോ…"
കൂർത്ത കണ്ണിന്റെ നോട്ടവും ചോദ്യത്തിന്റെ ചൂടും അറിഞ്ഞതും ഇല്ല എന്ന മട്ടിൽ രാഹുൽ ചുമൽ കൂച്ചി.
"ഇല്ലെങ്കിൽ മോന് കൊള്ളാം…"
അനഘ കുപ്പിയും ആയി എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടക്കാൻ തുടങ്ങി.
"നീ ഇതും കൊണ്ടെങ്ങോട്ടു പോകുവാ നിനക്ക് വേണേൽ ഇവിടിരുന്നു കുടിച്ചോ ഞാൻ ആരോടും പറയത്തില്ല…"
ശബ്ദം കുറച്ചു സ്വകാര്യം പറയുന്ന പോലെ ആണ് അവൻ പറഞ്ഞത്.
"അയ്യട….എനിക്ക് കള്ള് കുടിക്കാഞ്ഞിട്ടു വല്ലാത്ത അവസ്ഥയാണല്ലോ….ഇതേ ഞാൻ കൊണ്ട് പോവുവാ….
ഇനി മുതൽ ഞാനാ മോന്റെ റേഷൻ സപ്ലൈ ചെയ്യുന്നത്,....എല്ല ദിവസവും രാത്രി ഞാൻ വന്നു തരും അത് കുടിച്ചാൽ മതി ഇനി...ഞാൻ അറിയാതെ എങ്ങാനും ഇനി കുടിച്ചൂന്നു അറിഞ്ഞാലുണ്ടല്ലോ…."
ചാട്ടുളി പോലുള്ള പിരുകത്തിന്റെ വെട്ടലിനൊപ്പം ഭീഷണി പോലെ പെണ്ണിന്റെ ഒച്ച കൂടി ആയതും രാഹുൽ കൈ കൂപ്പി നിന്ന് കൊടുത്തു.
കിലു കിലെ ചിരിച്ചു കുപ്പിയും എടുത്തുകൊണ്ട് നീണ്ട മുടി ആട്ടി നടന്നു പോവുന്ന
💬 Comments
View all comments